സൗദിയിൽ റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന നൂതന ഉപകരണത്തിന് തുടക്കം
റിയാദ് : റോഡുകളെയും അവയുടെ ചുറ്റുപാടുകളെയും കുറിച്ചുള്ള ഡാറ്റ ശേഖരിച്ച് റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന നൂതന ഉപകരണം സൗദിയിൽ അവതരിപ്പിച്ചു. ഡിജിറ്റൽ മൊബൈൽ ഫോട്ടോഗ്രാമെട്രി (DMP) എന്ന ഈ ഉപകരണങ്ങൾ പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് ഉപയോഗിക്കാൻ തുടങ്ങി.മാർഗ്ഗനിർദ്ദേശ, നിയന്ത്രണ ചിഹ്നങ്ങൾ, തടസ്സങ്ങൾ, വൈദ്യുത നിലയങ്ങൾ, കിലോമീറ്റർ അടയാളങ്ങൾ, വൈദ്യത തൂണുകൾ എന്നിവ ഈ ഉപകരണം സ്കാൻ ചെയ്യുകയും പ്രോസസ്സ് ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്നുവെന്ന് അതോറിറ്റി വിശദീകരിച്ചു. അറ്റകുറ്റപ്പണികൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും […]