സൗദി സ്ഥാപക ദിനാഘോഷം, ഞായറാഴ്ച(ഫെബ്രുവരി-23) ബാങ്കുകള്‍ക്ക് ഔദ്യോഗിക അവധി
ജിദ്ദ – സൗദി അറേബ്യയുടെ സ്ഥാപകദിനം പ്രമാണിച്ച് ഫെബ്രുവരി 23 ന് ഞായറാഴ്ച ബാങ്കുകള്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളും മണി എക്‌സ്‌ചേഞ്ചുകളും അടക്കമുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച അവധിയായിരിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഞായറാഴ്ച ഔദ്യോഗിക അവധി നല്‍കാന്‍ ആവശ്യപ്പെട്ട് മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അവക്കു കീഴിലെ വകുപ്പുകള്‍ക്കും മാനവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി സര്‍ക്കുലര്‍ അയച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി 22 […]