ഖസ്ര്‍ അല്‍ഹുകും മെട്രോ സ്‌റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു; ഏഴു നില ഭൂഗർഭ സ്റ്റേഷനെ കുറിച്ച് അറിയേണ്ടതെല്ലാം
റിയാദ്: റിയാദ് മെട്രോ പാതയിലെ ബ്ലൂ, ഓറഞ്ച് ലൈനുകളെ ബന്ധിപ്പിക്കുന്ന പ്രധാന സ്റ്റേഷനായ ഖസ്ർ അൽഹുകും സ്റ്റേഷൻ ബുധനാഴ്ച യാത്രക്കാർക്കായി തുറന്നു നൽകും. രാവിലെ ആറു മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി അറിയിച്ചു. റിയാദ് മെട്രോയിലെ നാലു പ്രധാന സ്റ്റേഷനുകളില്‍ ഒന്നാണ് ഏഴു നിലകളിലായി ഒരുക്കിയിരിക്കുന്ന ഈ ഭൂഗർഭ സ്റ്റേഷൻ. റിയാദ് ബസ് ശൃംഖലയുമായും സ്‌റ്റേഷന്‍ ബന്ധിപ്പിച്ചിരിക്കുന്നു. റിയാദിന്റെ മധ്യഭാഗമായ ഖസ്ര്‍ അല്‍ഹുകും പ്രദേശത്തെ ഭരണ സ്ഥാപനങ്ങള്‍, കൊട്ടാരങ്ങള്‍, ചത്വരങ്ങള്‍, പുരാതന […]