ടിന്നിലടച്ച ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക; സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്
ടിന്നിലടച്ച ഭക്ഷണങ്ങൾ വാങ്ങുന്നതിലെ അപകടങ്ങൾക്കെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നൽകി. അവ വാങ്ങുന്നതിനുമുമ്പ് അവയുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അതോറിറ്റി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. വീർത്തതോ, തുരുമ്പിച്ചതോ, കേടായതോ, ഞെളുങ്ങിയതോ ആയ ടിന്നുകളിൽ അടച്ച ഭക്ഷണ സാധനങ്ങൾ വാങ്ങരുത്. ഉല്പന്നത്തിന്റെ വ്യക്തമായ ലേബൽ, കാലഹരണ തിയതി എന്നിവ നോക്കി ഉറപ്പുവരുത്തണമെന്നും അതോറിറ്റി വ്യക്തമാക്കി. പോഷക അവബോധം വർദ്ധിപ്പിക്കുന്നതിനും സുരക്ഷിതമായ ഉൽപ്പന്നങ്ങളുടെ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമായിട്ടാണ് മുന്നറിയിപ്പ്. […]