ഹറമില്‍ ഭിന്നശേഷിയുള്ളവര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍ സജ്ജീകരിച്ചു
മക്ക: വിശുദ്ധ റമദാനില്‍ ഹറമില്‍ ഭിന്നശേഷിയുള്ളവര്‍ക്കും പ്രായമായവര്‍ക്കും പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍ സജ്ജീകരിച്ചു. ഇവിടെ സംസം വെള്ളവും മുസ്ഹഫുകളും ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയിലെ ഗെയ്റ്റ് നമ്പർ 91നു എതിര്‍വശത്തും, അല്‍ശുബൈക്ക പാലത്തില്‍ ഗെയ്റ്റ് നമ്പർ 68നു എതിര്‍വശത്തും തെക്കുഭാഗത്തെ മുറ്റത്ത് അജ്‌യാദ് പാലത്തിനു സമീപവും പടിഞ്ഞാറു മുറ്റത്ത് അല്‍ശുബൈക്കയിലും കിഴക്കു ഭാഗത്തെ മുറ്റത്തും ഭിന്നശേഷിക്കാരായ പുരുഷന്മാര്‍ക്ക് പ്രത്യേക നമസ്‌കാര സ്ഥലങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. ഗെയ്റ്റ് നമ്പർ 123നു സമീപം രണ്ടു നമസ്‌കാര സ്ഥലങ്ങളും ഇങ്ങിനെ നീക്കിവെച്ചിട്ടുണ്ട്. താഴെ നിലയിൽ […]