റിയാദ് ബുളവാഡ് വേള്‍ഡ് ടിക്കറ്റ് 10 റിയാല്‍, റമദാന്‍ 20ന് ശേഷം അടക്കും
റിയാദ്- ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്‌കാരങ്ങളെ തൊട്ടറിയാനും വിവിധ വിനോദങ്ങള്‍ ആസ്വദിക്കാനും റിയാദ് ഹിത്തീന്‍ സ്ട്രീറ്റില്‍ ആരംഭിച്ച ബുളവാഡ് വേള്‍ഡിലേക്കുള്ള പ്രവേശന ടിക്കറ്റ് റമദാന്‍ പ്രമാണിച്ച് 10 റിയാല്‍ ആണെന്ന് അധികൃതര്‍ അറിയിച്ചു. റിയാദ് സീസണിന്റെ ഭാഗമായി തുറന്ന ഈ വിനോദ നഗരി റമദാന്‍ 20 ന് ശേഷം അടക്കും. വിബുക്ക് ആപ്ലിക്കേഷന്‍ വഴിയാണ് ടിക്കറ്റ് എടുക്കേണ്ടത്. 60 വയസ്സിന് മുകളിലുളളവര്‍ക്കും അഞ്ച് വയസ്സിന് താഴെയുള്ളവര്‍ക്കും ടിക്കറ്റ് ആവശ്യമില്ല. നേരത്തെ 30 റിയാല്‍ ആയിരുന്നു സാധാരണ ദിവസങ്ങളില്‍ […]