ജിദ്ദയിലെ ഷറഫിയ പ്രദേശത്തെ കൂടുതൽ മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം
ജിദ്ദ: മെയ് ഒന്ന് (മറ്റന്നാൾ) മുതൽ സെൻട്രൽ ജിദ്ദയിലെ ഷറഫിയ പ്രദേശത്തെ കൂടുതൽ മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പിലാക്കുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു. നഗരത്തിലെ പ്രധാന മേഖലകളിലെ പൊതു പാർക്കിംഗ് സ്ഥലങ്ങൾ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് ഇത്. ഫലസ്തീൻ സ്ട്രീറ്റ്, കിംഗ് ഫഹദ് റോഡ്, മദീന റോഡ്, ഖാലിദ് ബിൻ വലീദ് സ്ട്രീറ്റ്, കിംഗ് അബ്ദുല്ല റോഡ് എന്നിവയുൾപ്പെടെ നിരവധി തിരക്കേറിയ തെരുവുകളിലെ പാർക്കിംഗ് പുതിയ സംവിധാനത്തിലൂടെ നിയന്ത്രിക്കും. പണമടയ്ക്കാതെ പാർക്ക് ചെയ്യുന്ന […]