റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്റ്റേഷനുകള്‍ നാളെ (ശനി) തുറക്കും
റിയാദ് – പൊതുഗതാഗത ശൃംഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റിയാദ് മെട്രോ ഓറഞ്ച് ലൈനില്‍ മൂന്നു പുതിയ സ്റ്റേഷനുകള്‍ നാളെ (ശനി) തുറക്കുമെന്ന് റിയാദ് റോയല്‍ കമ്മീഷന് അറിയിച്ചു. മലസ്, അല്‍റാജ്ഹി ജുമാമസ്ജിദ്, ഖശം അല്‍ആന്‍ എന്നീ സ്റ്റേഷനുകളാണ് നാളെ മുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തിപ്പിച്ചു തുടങ്ങുക. ഓറഞ്ച് ലൈനില്‍ കഴിഞ്ഞ മാസം രണ്ടു സ്റ്റേഷനുകള്‍ തുറന്നിരുന്നു. റെയില്‍വേ സ്റ്റേഷന്, ജരീര്‍ ഡിസ്ട്രിക്ട് സ്റ്റേഷന് എന്നിവയാണ് കഴിഞ്ഞ മാസം തുറന്നത്. റിയാദ് മെട്രോയുടെ മൂന്നാമത്തെ ലൈനാണ് ഓറഞ്ച് ലൈന്‍. മദീന […]