വീടുകള്‍ക്കു മുന്നില്‍ കാർ പാർക്ക് ചെയ്താൽ പിഴയും തടവും ലഭിക്കുമെന്ന തരത്തിൽ പരാമർശം നടത്തിയ അഭിഭാഷകനെതിരെ നിയമനടപടി
ജിദ്ദ – വീടുകള്‍ക്കു മുന്നില്‍ വഴി തടസ്സപ്പെടുത്തി കാർ പാർക്ക് ചെയ്താൽ ഒരു ലക്ഷം റിയാൽ പിഴയും രണ്ടു വർഷം തടവും ലഭിക്കുമെന്ന തരത്തിൽ ചാനൽ പരിപാടിയിൽ പരാമർശം നടത്തിയ അഭിഭാഷകനെതിരെ നീതിന്യായ മന്ത്രാലയത്തിന്റെ നിയമനടപടി. അഭിഭാഷകനെതിരെ മന്ത്രാലയം അന്വേഷണവും പ്രഖ്യാപിച്ചു. അഭിഭാഷകന്‍ പറഞ്ഞ കാര്യത്തിന് നിയമപരമായ അടിസ്ഥാനമില്ല. പബ്ലിക് യൂട്ടിലിറ്റി സംരക്ഷണ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ അഞ്ചിന് അഭിഭാഷകന്‍ സൂചിപ്പിച്ച കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും നീതിന്യായ മന്ത്രാലയം അറിയിച്ചു. വീടുകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തടയുന്നവര്‍ക്ക് […]