ഇസ്രായിൽ സർക്കാർ വംശീയ ഭീകര നയങ്ങൾ പിന്തുടരുന്ന തീവ്രവാദികളുടെ സർക്കാരാണെന്ന്; ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി
ദോഹ: ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി ഉദ്ഘാടനം ചെയ്ത ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഇസ്രായിലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. പശ്ചിമേഷ്യയുടെ മുഖം മാറ്റിയെന്ന് ഇസ്രായിൽ പ്രധാനമന്ത്രി വീമ്പിളക്കുന്നുവെന്നും, അറബ് മേഖലയെ ഇസ്രായിലിന്റെ സ്വാധീന മേഖലയാക്കാനുള്ള അവരുടെ സ്വപ്നം അപകടകരമായ മിഥ്യയാണെന്നും അമീർ വിമർശിച്ചു. നിലവിലെ ഇസ്രായിൽ സർക്കാർ വംശീയ ഭീകര നയങ്ങൾ പിന്തുടരുന്ന തീവ്രവാദികളുടെ സർക്കാരാണെന്ന് അമീർ ആരോപിച്ചു. ഗാസയിലെ ഇസ്രായിൽ യുദ്ധം ഒരു ഉന്മൂലന യുദ്ധമായി മാറിയിരിക്കുകയാണെന്നും, ഗാസയെ […]