വീതി കൂടിയ 20 വിമാനങ്ങൾ വാങ്ങാൻ സൗദിയ ഗ്രൂപ്പ് എയർബസുമായി കരാർ ഒപ്പുവെച്ചു
ജിദ്ദ: വീതി കൂടിയ 20 വിമാനങ്ങൾ വാങ്ങാൻ സൗദിയ ഗ്രൂപ്പ് എയർബസുമായി കരാർ ഒപ്പുവെച്ചു. എയർബസ് എ330 നിയോ ഇനത്തിൽ പെട്ട വൈഡ്‌ബോഡി വിമാനങ്ങൾ ഉപയോഗിച്ച് വിമാനനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ കരാർ. സൗദിയ ഗ്രൂപ്പിനു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീലിനു വേണ്ടി പത്തു വിമാനങ്ങളും സൗദിയക്കു വേണ്ടി പത്തു വിമാനങ്ങളുമാണ് വാങ്ങുന്നത്. പ്രവർത്തനക്ഷമത, ദീർഘദൂര ശ്രേണി, അങ്ങേയറ്റത്തെ വഴക്കം എന്നിവ ഈ മോഡലിന്റെ സവിശേഷതകളാണ്. പ്രവർത്തനം വിപുലീകരിക്കാനും കൂടുതൽ ലക്ഷ്യസ്ഥാനങ്ങൾ കൂട്ടിച്ചേർക്കാനുമുള്ള സൗദിയ […]