സൗദിയില്‍ നികുതി ഭാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ലെന്ന് ധനമന്ത്രി
ജിദ്ദ – സൗദിയില്‍ നികുതി ഭാരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാറിന് ഉദ്ദേശ്യമില്ലെന്ന് ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍. വാഷിംഗ്ടണില്‍ ലോകബാങ്ക്, ഐ.എം.എഫ് വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിഷന്‍ 2030 വഴി എണ്ണയില്‍ നിന്നല്ലാതെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാന്‍ രാജ്യം ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. സൗദി അറേബ്യയുടെ നിരവധി സാമ്പത്തിക സൂചകങ്ങള്‍ ധനമന്ത്രി അവലോകനം ചെയ്തു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായും ധനമന്ത്രി കൂട്ടിച്ചേർത്തു. ജി-20 രാജ്യങ്ങളുടെ കൂട്ടത്തില്‍ സൗദി അറേബ്യയുടെ ആഭ്യന്തരകട അനുപാതം ഏറ്റവും താഴ്ന്നതാണ്. […]














