ഹജ് പെര്‍മിറ്റില്ലാത്ത 2,96,000 ലേറെ വിദേശികളെ മക്കയിൽനിന്ന് തിരിച്ചയച്ചു
മക്ക – ഹജ് പെര്‍മിറ്റില്ലാത്ത 2,96,000 ലേറെ വിദേശികളെ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ മക്കയുടെ പ്രവേശന കവാടങ്ങളില്‍നിന്ന് തിരിച്ചയച്ചതായി പൊതുസുരക്ഷാ വകുപ്പ് മേധാവിയും ഹജ് സുരക്ഷാ കമ്മിറ്റി ചെയര്‍മാനുമായ ലെഫ്. ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി അറിയിച്ചു. ഹജ് ഒരുക്കങ്ങള്‍ അറിയിക്കാന്‍ ഹജ് സുരക്ഷാ സേനയില്‍ പങ്കാളിത്തം വഹിക്കുന്ന സുരക്ഷാ വകുപ്പ് മേധാവികള്‍ പങ്കെടുത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പ്രവിശ്യകളില്‍ 415 ലേറെ വ്യാജ സര്‍വീസ് സ്ഥാപനങ്ങളെ പിടികൂടി. മക്കയില്‍ പ്രവേശിക്കാന്‍ പെര്‍മിറ്റില്ലാത്തവരുമായി എത്തിയ, നിയമ വിരുദ്ധമായ […]