ജിദ്ദയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ വിശാലമായ പ്രദേശത്ത് ഒരു വീട് മാത്രം പൊളിക്കാതെ നിലനിര്‍ത്തിയത് വിസ്മയമാകുന്നു
ജിദ്ദ – നഗരമധ്യത്തിലെ ഹിന്ദാവിയ ഡിസ്ട്രിക്ടില്‍ ചേരിവികസന പദ്ധതിയുടെ ഭാഗമായി നൂറുകണക്കിന് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയ വിശാലമായ പ്രദേശത്ത് ഒരു വീട് മാത്രം പൊളിക്കാതെ നിലനിര്‍ത്തിയത് വിസ്മയമാകുന്നു. ഈ വീടിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. സാംസ്‌കാരിക മന്ത്രാലയം ഇടപെട്ടാണ് ഈ വീട് പൊളിക്കുന്നത് തടഞ്ഞതെന്ന് ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാള്‍ പറഞ്ഞു. ഈ വീടിന് 90 വര്‍ഷത്തിലേറെ പഴക്കമുണ്ട്. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ഭരണകാലത്ത് ജിദ്ദയിലെ പ്രധാന തടി വ്യാപാരികളില്‍ ഒരാളായ […]