അഹമ്മദാബാദ് വിമാനാപകടത്തിൽ രക്ഷപ്പെട്ട വിശ്വാസ് കുമാർ നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത്
അഹമ്മദാബാദിൽ ഇന്ന് ഉച്ചക്ക് തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് വിശ്വാസ് കുമാർ രമേശ് (38) എന്ന യാത്രക്കാരൻ. യു.കെ പൗരത്വമുള്ള വിശ്വാസ് കുമാർ രമേശിന്റെ ഭാര്യയും കുട്ടികളും ലണ്ടനിലാണ്. ബന്ധുക്കളെ സന്ദർശിക്കാനായി ഇന്ത്യയിലെത്തിയതായിരുന്നു. വിമാനത്തിൽ ഉണ്ടായിരുന്ന 242 യാത്രക്കാരിൽ വിശ്വാസ് കുമാർ രമേശ് മാത്രമാണ് രക്ഷപ്പെട്ടത്. നേരത്തെ എല്ലാ യാത്രക്കാരും മരണപ്പെട്ടു എന്നാണ് കരുതിയിരുന്നത്. സീറ്റ് നമ്പർ 11 A യിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹത്തിന്റെ സഹോദരൻ അജയ്‌കുമാർ രമേശും തൊട്ടടുത്ത […]