സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,688 പേര് പിടിയിൽ
ജിദ്ദ – കഴിഞ്ഞ ആഴ്ച അതിര്‍ത്തികള്‍ വഴി അനിധികൃത രീതിയില്‍ സൗദിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെ 1,688 പേര് പിടിയിലായി. ഇവരിൽ 53 ശതമാനം പേര് എത്യോപ്യക്കാരും 46 ശതമാനം പേര് യെമനികളും ഒരു ശതമാനം പേര് മറ്റു രാജ്യക്കാരുമാണ്. ഒക്ടോബര്‍ 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും പേര് പിടിയിലായത്. രാജ്യം വിടാന്‍ ശ്രമിച്ച 59 പേരും പിടിയിലായിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ ശക്തമായ പരിശോധനകളില്‍ 21,651 നിയമ ലംഘകരും പിടിയിലായി. […]













