ഇനി മുതല്‍ ജവാസാത്ത് പോകേണ്ടതില്ല; പാസ്‌പോര്‍ട്ട് വിവരങ്ങള്‍ സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ അബ്ശിറിൽ സൗകര്യം
ജിദ്ദ – പുതുക്കിയ പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൗദി ജവാസാത്ത് ഡയറക്ടറേറ്റില്‍ ഓണ്‍ലൈന്‍ ആയി സ്വയം അപ്‌ഡേറ്റ് ചെയ്യാന്‍ വിദേശികള്‍ക്ക് സൗകര്യമൊരുക്കുന്ന സേവനം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറില്‍ നിലവില്‍വന്നു. പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഇനി മുതല്‍ ജവാസാത്ത് ശാഖകളെ നേരിട്ട് സമീപിക്കേണ്ടതില്ല. സേവനം പ്രയോജനപ്പെടുത്താന്‍ വിദേശിയുടെ പ്രായം 18 കവിയണമെന്നും സര്‍വീസ് ചാര്‍ജ് ആയി മൂല്യവര്‍ധിത നികുതി ഉള്‍പ്പെടെ 69 റിയാല്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ട്. അബ്ശിര്‍ പ്ലാറ്റ്‌ഫോമിലെ ഖിദ്മാത്തീ, […]