സഊദിയിൽ തൊഴിൽ നിയമങ്ങളും പിഴകളും പരിഷ്കരിച്ചു; പ്രധാന നിയമലംഘനങ്ങളും പിഴകളും അറിയാം
റിയാദ്: സഊദി അറേബ്യയിലെ തൊഴിൽ നിയമത്തിലും എക്സിക്യൂട്ടീവ് ചട്ടങ്ങളിലും പുതിയ ഭേദഗതികൾ വരുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് അൽ രാജ്ഹി പ്രഖ്യാപിച്ചു. തൊഴിൽ മേഖലയിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനനുയോജ്യമായ വിധം ലംഘനങ്ങളും പിഴകളും പരിഷ്കരിച്ചു. പുതിയ മാറ്റങ്ങൾ: പുതിയ തൊഴിൽ സാഹചര്യങ്ങളായ വിദൂര ജോലി (റിമോട്ട് വർക്ക്), ഫ്ലെക്സിബിൾ വർക്ക് എന്നിവയ്ക്ക് അനുസൃതമായാണ് പുതിയ ഭേദഗതികൾ. നിയമം പാലിക്കാൻ ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുകയും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുംവിധമാണ് […]