റഹീം കേസിൽ നിർണ്ണായക വിധി : 20 വർഷം തടവ് ശിക്ഷ, ഉടൻ പുറത്തിറങ്ങാനാകും
റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കാര്യത്തിൽ ഇന്ന് കോടതിയുടെ നിർണ്ണായക വിധി. പൊതുഅവകാശ നിയമ പ്രകാരം 20 വർഷത്തെ തടവിന് കോടതി ശിക്ഷ വിധിച്ചു. നിലവിൽ ശിക്ഷ അനുഭവിച്ച കാലാവധി കഴിഞ്ഞു മാസങ്ങൾക്കകം റഹീമിന് പുറത്തിറങ്ങാനാകും. വധ ശിക്ഷ വിധിച്ചിരുന്ന കേസിൽ ദിയധനം നൽകി സ്വകാര്യ അവകാശപ്രകാരം കുടുംബം മാപ്പ് നൽകിയിരുന്നതിന്റെ അടിസ്ഥാനത്തിൽ കോടതി വധ ശിക്ഷ റദ്ദാക്കിയിരുന്നു. അതേസമയം വിധി പകർപ്പ് കിട്ടിയതിന് ശേഷം അഭിഭാഷകരുമായി […]