ഗാര്‍ഹിക തൊഴിലാളികളുടെ വേതന സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തില്‍
ജിദ്ദ– സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം മുസാനിദ് പ്ലാറ്റ്ഫോം മുഖേന ഡിജിറ്റൽ ഇടപാടിലൂടെ വിതരണം ചെയ്യൽ നിർബന്ധമാക്കുന്ന വേതന സുരക്ഷ പദ്ധതിയുടെ മൂന്നാം ഘട്ടം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇതു പ്രകാരം മൂന്നും അതിൽ കൂടുതലും ഗാർഹിക തൊഴിലാളികളുള്ള തൊഴിലുടമകൾ അവർക്കു കീഴിലുള്ള ഗാർഹിക തൊഴിലാളികൾക്ക് മുസാനിദ് പ്ലാറ്റ്ഫോം മുഖേന ഡിജിറ്റൽ വോലറ്റ്, ബാങ്ക് വഴി മാത്രമെ ശമ്പളം വിതരണം ചെയ്യാവൂ. ഈ പദ്ധതിയുടെ ആദ്യഘട്ടം കഴിഞ്ഞ വർഷം ജൂലൈ ഒന്നിനാണ് നിലവിൽ വന്നത്. […]