മസ്ജിദുൽ അഖ്സയിൽ ഇസ്രായേലി ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും അതിക്രമിച്ചു കടന്ന സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു
റിയാദ് : ജറുസലേമിലെ മസ്ജിദുൽ അഖ്സ കോമ്പൗണ്ടിൽ ഇസ്രായേലി ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും അതിക്രമിച്ചു കടന്ന സംഭവത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. ഇസ്രായിൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാർ ബെൻ ഗ്വിറിന്റെ നേതൃത്വത്തിൽ ഒക്ടോബർ എട്ടിന് പള്ളിയിലുണ്ടായ അതിക്രമങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും പുണ്യസ്ഥലങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ജൂതന്മാരുടെ സുക്കോത്ത് അവധി ദിനത്തിൽ ആയിരത്തിലധികം കുടിയേറ്റക്കാർ പോലീസ് സംരക്ഷണയിൽ അൽ-അഖ്സയിൽ പ്രവേശിക്കുകയും, വിലക്കപ്പെട്ട ഭാഗത്ത് ജൂതമത ആരാധനകൾ നിർവഹിക്കുകയും ചെയ്തിരുന്നു. […]