പ്രതിദിന എണ്ണ ഉല്പാദനത്തില് 5 ലക്ഷത്തിലേറെ ബാരല്‍ വർദ്ധിപ്പിക്കാൻ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനം
ജിദ്ദ – വിപണി പ്രതീക്ഷകള്‍ക്ക് അനുസൃതമായി, ഓഗസ്റ്റില്‍ പ്രതിദിന എണ്ണ ഉല്പാദനത്തില് 5,48,000 ബാരലിന്റെ വീതം വര്‍ധനവ് വരുത്താന്‍ എട്ട് ഒപെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചു. സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എ.ഇ കുവൈത്ത്, കസാക്കിസ്ഥാന്‍, അള്‍ജീരിയ, ഒമാന്‍ എന്നീ എട്ട് രാജ്യങ്ങളാണ് ഉല്പാദനം വര്‍ധിപ്പിക്കുന്നത്. എണ്ണ വിപണി സ്ഥിരതക്കുള്ള പ്രതിബദ്ധത എട്ടു രാജ്യങ്ങളും സ്ഥിരീകരിച്ചു. 2023 ഏപ്രില്‍, നവംബര്‍ മാസങ്ങളില്‍ സ്വമേധയാ എണ്ണയുല്പാദനം വെട്ടിക്കുറച്ച എട്ട് ഒപെക് പ്ലസ് രാജ്യങ്ങള്‍ ഇന്ന് വെര്‍ച്വലായി യോഗം ചേര്‍ന്ന് […]