സൗദി അറേബ്യ; ഇന്ത്യ, പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ നയതന്ത്രശ്രമങ്ങളുമായി രംഗത്ത്
ജിദ്ദ – പാക്കിസ്ഥാനുമായും ഇന്ത്യയുമായും ശക്തമായ രാഷ്ട്രീയ, സാമ്പത്തിക ബന്ധം നിലനിര്‍ത്തുന്ന സൗദി അറേബ്യ ഇന്ത്യ, പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന് അന്ത്യമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് ശക്തമായ നയതന്ത്രശ്രമങ്ങളുമായി രംഗത്ത്. സൗദി ഭരണാധികാരികളുടെ നിര്‍ദേശാനുസരണം സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ ന്യൂദല്‍ഹിയും ഇസ്‌ലാമാബാദും സന്ദര്‍ശിച്ച് ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി ചര്‍ച്ച നടത്തി. സംഘര്‍ഷം ലഘൂകരിക്കാനും നിലവിലുള്ള സൈനിക ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാനും സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാനുമുള്ള സൗദി അറേബ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വിദേശകാര്യ സഹമന്ത്രി ഇന്ത്യയും പാക്കിസ്ഥാനും […]