സൗദിയുടെ ദേശീയ ഉൽപ്പന്നങ്ങൾ സംരക്ഷിക്കാനുള്ള നിയമത്തിന് അംഗീകാരം; ലംഘിക്കുന്നവർക്ക് 5,000 റിയാൽ മുതൽ 10 ലക്ഷം റിയാൽ വരെ പിഴ
റിയാദ്: സൗദി അറേബ്യയുടെ ദേശീയ ഉൽപ്പന്നങ്ങളുടെ തനിമയും പ്രശസ്തിയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നിയമത്തിന് അംഗീകാരമായി. പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഭൂമിശാസ്ത്രപരമായ സൂചനകൾക്ക് സംരക്ഷണം നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ, നിയമം ലംഘിക്കുന്നവർക്ക് കനത്ത പിഴയും തടവും ശിക്ഷയായി ലഭിക്കും. ഉൽപ്പന്നങ്ങളുടെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അനധികൃതമായി ഇവ അനുകരിക്കുന്നതും ചൂഷണം ചെയ്യുന്നതും പുതിയ നിയമത്തിലൂടെ കർശനമായി തടയും. നിയമലംഘനങ്ങൾക്ക് പുതിയ നിയമം ശക്തമായ ശിക്ഷാ നടപടികളാണ് വ്യവസ്ഥ ചെയ്യുന്നത്. കുറഞ്ഞത് 5,000 റിയാൽ […]













