മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകളും ആഞ്ചിയോപ്ലാസ്റ്റികളും നടത്തിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ
മദീന: ദുൽഖഅ്ദ ഒന്നിന് ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം കഴിഞ്ഞ 18 ദിവസത്തിനിടെ മദീനയിൽ വിദേശ ഹജ് തീർത്ഥാടകർക്ക് 71 ശസ്ത്രക്രിയകളും ആഞ്ചിയോപ്ലാസ്റ്റികളും നടത്തിയതായി മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു. ചികിത്സയും ആരോഗ്യ പരിചരണങ്ങളും തേടി മദീനയിലെ ഹെൽത്ത് സെന്ററുകളിൽ 9,945 തീർത്ഥാടകർ എത്തി. ആശുപത്രികളിലെ എമർജൻസി വിഭാഗങ്ങളിൽ 5,717 എമർജൻസി കേസുകൾ സ്വീകരിച്ചു. 34 തീർത്ഥാടകർക്ക് ശസ്ത്രക്രിയകൾ നടത്തി. 37 ഹാജിമാർക്ക് രോഗനിർണയത്തിനുള്ള ആഞ്ചിയോഗ്രാമും ചികിത്സാർത്ഥമുള്ള ആഞ്ചിയോപ്ലാസ്റ്റിയും നടത്തി. വൃക്ക രോഗികളായ തീർത്ഥാടകർക്ക് […]