പെർമിറ്റില്ലാതെ ഹജ്ജ് നിര്‍വ്വഹിക്കാന്‍ എത്തുന്ന ഏതൊരു യു.എ.ഇ പൗരനും അരലക്ഷം ദിർഹം പിഴ
ദുബായ് : സാധുവായ ഹജ് പെർമിറ്റ് ഇല്ലാതെ സൗദി അറേബ്യയിൽ എത്തുന്ന ഏതൊരു യു.എ.ഇ പൗരനും അരലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആന്റ് സകാത്ത് അറിയിച്ചു. എല്ലാ യു.എ.ഇ തീർത്ഥാടകർക്കും സുരക്ഷിതമായ ഹജ് അനുഭവം സമ്മാനിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ തീരുമാനം. ഔദ്യോഗിക പെർമിറ്റ് ലഭിച്ചതിന് ശേഷമാണ് ഹജ് നിർവഹിക്കേണ്ടതെന്ന് അതോറിറ്റി അറിയിച്ചു. ഹജ് സീസണിലെ നടപടിക്രമങ്ങൾ നിയന്ത്രിക്കുന്ന ഹജ്, ഉംറ സിസ്റ്റത്തിന് കീഴിലുള്ള മന്ത്രിസഭാ തീരുമാനങ്ങൾക്ക് […]