ടൈപ്പ് 1 പ്രമേഹ സഹായ ഫണ്ടിലേക്ക് സൗദി കിരീടാവകാശിയുടെ ഭാര്യ 10 മില്യൺ റിയാൽ സംഭാവന ചെയ്തു
റിയാദ്: സൗദി ഹെൽത്ത് എൻഡോവ്മെന്റ് ഫണ്ട് ആരംഭിച്ച ടൈപ്പ് 1 പ്രമേഹ സഹായ ഫണ്ടിലേക്ക് സൗദി കിരീടാവകാശിയുടെ ഭാര്യ സാറ ബിൻത് മഷ്ഹൂർ രാജകുമാരി 10 മില്യൺ സൗദി റിയാൽ ഉദാരമായി സംഭാവന ചെയ്തു. എല്ലാ വർഷവും നവംബർ 14 ന് ആചരിക്കുന്ന ലോക പ്രമേഹ ദിനത്തിലായിരുന്നു ഇത്. ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്ക് ഏറ്റവും പുതിയ പരിചരണവും ചികിത്സയും ലഭ്യമാക്കുക, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, അവരുടെ കുടുംബങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുക എന്നിവയാണ് ഈ സംഭാവനയുടെ […]













