മയക്കുമരുന്ന് കടത്ത് കേസ്; തബൂക്കിലും മദീനയിലും നാലു വിദേശികള്‍ക്കും ഒരു സൗദി പൗരനും വധശിക്ഷ നടപ്പാക്കി
തബൂക്ക് – മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ നാലു വിദേശികള്‍ക്കും ഒരു സൗദി പൗരനും തബൂക്കിലും മദീനയിലും ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തബൂക്കില്‍ മൂന്നു ഈജിപ്തുകാര്‍ക്കും സൗദി പൗരനുമാണ് ശിക്ഷ നടപ്പാക്കിയത്. ലഹരി ഗുളികകളും ഹഷീഷും സൗദിയിലേക്ക് കടത്തിയ ഈജിപ്തുകാരായ സഈദ് സുലൈമാന്‍ സ്വാലിഹ് ദഖീല്‍, അഹ്മദ് ഗുറൈബ് സുലൈമാന്‍ മുഹമ്മദ്, ഖാലിദ് സ്വാലിഹ് സാലിം സ്വാലിഹ് എന്നിവര്‍ക്കും ഇവര്‍ കടത്തിയ മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച സൗദി പൗരന്‍ അവാദ് ബിന്‍ […]