സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അബ്രഹാം കരാറിൽ ചേരാനുള്ള ട്രംപിൻ്റെ നിർദ്ദേശം നിരസിച്ചു
റിയാദ്: കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ചയിൽ സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അബ്രഹാം കരാറിൽ ചേരാനുള്ള യുഎസ് നിർദ്ദേശം നിരസിച്ചുവെന്ന് റിപ്പോർട്ട്. ഇക്കാര്യത്തിൽ ട്രംപ് മുന്നോട്ട് വെച്ച നിർദേശങ്ങൾ കിരീടവകാശി തട്ടികളയുകയായിരുന്നുവെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇസ്റാഈലുമായുള്ള ബന്ധം സ്ഥാപിക്കാനുള്ള ഏത് നീക്കവും പലസ്തീൻ രാഷ്ട്രത്തിലേക്കുള്ള വിശ്വസനീയവും മാറ്റാനാവാത്തതും സമയബന്ധിതവുമായ പാതയുമായി ബന്ധിപ്പിക്കണമെന്ന് കിരീടാവകാശി വ്യക്തമാക്കി. ഇതേ നിലപാട് തന്നെയാണ് യോഗത്തിന് ശേഷം അദ്ദേഹം പരസ്യമായി ആവർത്തിക്കുകയും ചെയ്തിരുന്നു. ഗസ യുദ്ധം […]














