മനാമ: സാമ്പത്തിക സുസ്ഥിരത വര്‍ധിപ്പിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമതയെ പിന്തുണക്കാനും ലക്ഷ്യമിട്ടുള്ള ഒരുകൂട്ടം നടപടികളുടെ ഭാഗമായി, പ്രാദേശിക കമ്പനികള്‍ക്ക് പുതിയ കോര്‍പ്പറേറ്റ് ആദായ നികുതി നിയമം അംഗീകരിച്ചതായി ബഹ്റൈന്‍ പ്രഖ്യാപിച്ചു. ഫാക്ടറികള്‍ക്കുള്ള പ്രകൃതിവാതകത്തിന്റെ വില ഉയര്‍ത്തുന്നതും സര്‍ക്കാരിന്റെ ഭരണപരമായ ചെലവുകള്‍ കുറക്കുന്നതും നടപടികളില്‍ ഉള്‍പ്പെടുന്നു.
ചെലവ് കുറക്കാനും പൊതുവിഭവങ്ങളുടെ മാനേജ്മെന്റ് മെച്ചപ്പെടുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമ്പത്തിക സുസ്ഥിരത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ധനനയങ്ങളുടെ ഭാഗമായി, ഇന്ധന വിലയും വൈദ്യുതി, ജല നിരക്കുകളും വര്‍ധിപ്പിക്കാനും ബഹ്റൈന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ബഹ്‌റൈനില്‍ സ്വദേശികളുടെയും വിദേശികളുടെയും ദൈനംദിന ജീവിതച്ചെലവ് ഉയര്‍ത്തും.
പൊതുവരുമാനം വര്‍ധിപ്പിക്കാനും ചെലവുകള്‍ കുറക്കാനുമുള്ള സമഗ്ര സാമ്പത്തിക, ധന പരിഷ്‌കാരങ്ങളുടെ ഭാഗമായി ബഹ്‌റൈനില്‍ ഇന്ധന വിലകള്‍ കുത്തനെ ഉയര്‍ത്തി. പുതിയ വിലകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ധന വിലകള്‍ 57 ശതമാനം വരെ തോതിലാണ് ഉയര്‍ത്തിയിരിക്കുന്നത്. പുതിയ വിലനിര്‍ണ്ണയം അനുസരിച്ച്, ഒരു ലിറ്റര്‍ സൂപ്പര്‍ 98 ഇന്ധനത്തിന്റെ വില 0.265 ദീനാറും പ്രീമിയം 95 ഇന്ധനത്തിന്റെ വില 0.235 ദീനാറും ഗുഡ് 91 ന്റെ വില ലിറ്ററിന് 0.220 ദീനാറും ഡീസലിന് 0.200 ദിനാറുമായി ഉയര്‍ന്നു. ബഹ്റൈന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് തുടര്‍ന്നും സബ്‌സിഡിയോടെ ഡീസല്‍ നല്‍കും. ഇതോടൊപ്പം വൈദ്യുതി, ജല നിരക്കുകളും ഉയര്‍ത്തിയിട്ടുണ്ട്. പൊതുബജറ്റിലേക്കുള്ള സര്‍ക്കാര്‍ കമ്പനികളുടെ സംഭാവന വര്‍ധിപ്പിച്ചിട്ടുമുണ്ട്.
സാമ്പത്തിക സുസ്ഥിരത വര്‍ധിപ്പിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമതയെ പിന്തുണക്കാനും ലക്ഷ്യമിട്ടുള്ള ഒരുകൂട്ടം നടപടികളുടെ ഭാഗമായി, പ്രാദേശിക കമ്പനികള്‍ക്ക് പുതിയ കോര്‍പ്പറേറ്റ് ആദായ നികുതി നിയമവും അംഗീകരിച്ചിട്ടുണ്ട്. ഫാക്ടറികള്‍ക്കുള്ള പ്രകൃതിവാതകത്തിന്റെ വില ഉയര്‍ത്തിയതും സര്‍ക്കാരിന്റെ ഭരണപരമായ ചെലവുകള്‍ കുറക്കുന്നതും നടപടികളില്‍ ഉള്‍പ്പെടുന്നു.

