ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
SAUDI ARABIA - സൗദി അറേബ്യ

കോവിഡ് വാക്‌സിനുകൾ ജീവൻ രക്ഷിച്ചു; പാർശ്വഫല വിവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സൗദി ആരോഗ്യ മന്ത്രി.

റിയാദ്: കോവിഡ് 19 വാക്‌സിനുകളുടെ പാർശ്വഫലങ്ങളെ കുറിച്ച് നിലവിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ കൃത്യമല്ലെന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോഅബ്ദുല്ല അസീരി പറഞ്ഞു. കൊറോണ വൈറസ് വാക്‌സിനുകളെ കുറിച്ചുള്ള നിലവിലെ തർക്കങ്ങൾക്ക് മാനുഷിക മാനമില്ല. ഇത് സാങ്കേതിക വിശദാംശങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വാക്‌സിൻ വെറുമൊരു മെഡിക്കൽ ഉൽപ്പന്നമല്ല. മറിച്ച്, ജനസംഖ്യാ ദുരന്തത്തിൽ നിന്ന് നമ്മെ രക്ഷിച്ച ജീവൻ രക്ഷാമാർഗമായിരുന്നു. കോവിഡ് വാക്‌സിനുകൾ ആദ്യ വർഷത്തിൽ ആഗോളതലത്തിൽ ഏകദേശം രണ്ടു കോടി മരണങ്ങൾ തടയാൻ സഹായിച്ചു.

കോവിഡ് വാക്‌സിനുകൾ സൗദി അറേബ്യയിലും യു.എ.ഇയിലും മരണങ്ങൾ 90 ശതമാനത്തിലേറെ കുറച്ചു. മരുന്നുകൾക്കും വാക്‌സിനുകൾക്കും പാർശ്വഫലങ്ങളുണ്ട്. ഇവ സുതാര്യമായി നിരീക്ഷിക്കപ്പെടുന്നു. എന്നാൽ അപൂർവ അപകടസാധ്യതയെ വൈറസിന്റെ അപകടസാധ്യതയുമായി താരതമ്യം ചെയ്യുമ്പോൾ എല്ലായ്‌പ്പോഴും പാർശ്വഫലങ്ങൾ ജീവൻ സംരക്ഷിക്കുന്നതിന് അനുകൂലമാണ്.

വാക്‌സിനുകളുടെ ദ്രുതഗതിയിലുള്ള വികസനം ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇല്ലാതാക്കിയിട്ടില്ല. മറിച്ച്, ഗണ്യമായ ധനസഹായവും വലിയ കൂട്ടം സന്നദ്ധപ്രവർത്തകരെയും ഉപയോഗിച്ച് അവ ഒരേസമയം നടത്തിയതാണ്. ഇരുപതു വർഷത്തെ ശാസ്ത്രീയ ഗവേഷണത്തിന്റെ ഫലമായാണ് എം.എൻ.ആർ.എ സാങ്കേതികവിദ്യ ഉണ്ടായത്. പുതിയ വൈറസിനെ ചെറുക്കാനായി ഈ സാങ്കേതികവിദ്യ പ്രത്യേകം പൊരുത്തപ്പെടുത്തി. ശാസ്ത്രീയ വിമർശനത്തെ വാക്‌സിൻ ഫലത്തോടുള്ള നന്ദിയോടെ സന്തുലിതമാക്കുന്നതിൽ നീതി പുലർത്തുക, വാക്‌സിനുകൾ വിജയകരമാക്കിയ കാരണങ്ങൾ അംഗീകരിക്കുക എന്നതാണ് ഇന്നത്തെ കടമയെന്നും ഡോ. അബ്ദുല്ല അസീരി പറഞ്ഞു.

അതേസമയം, എല്ലാ മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടെന്നും ആസ്പിരിൻ പോലും രക്തസ്രാവം മൂലം ബ്രിട്ടനിൽ, പ്രത്യേകിച്ച് പ്രായമായവരിൽ പ്രതിവർഷം 30,000 പേരുടെ മരണത്തിന് കാരണമാകുന്നതായും കിംഗ് ഫൈസൽ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ പാത്തോളജി വിഭാഗം മേധാവി അശ്‌റഫ് അൽദാദ പറഞ്ഞു. ആസ്പിരിന്റെ പാർശ്വഫലങ്ങൾ കോവിഡ് വാക്‌സിൻ ഫാർശ്വഫലങ്ങളെ കുറിച്ച അതേ വിവാദം സൃഷ്ടിക്കുന്നില്ല. അസാധാരണമായ നടപടികൾ ആവശ്യമായി വന്ന അഭൂതപൂർവമായ പകർച്ചവ്യാധിയെയാണ് നാം നേരിട്ടത്. വാക്‌സിനുകൾ എല്ലാ ക്ലിനിക്കൽ ഘട്ടങ്ങളിലൂടെയും കടന്നുപോയി. സൗദി അറേബ്യയിൽ ഫലങ്ങൾ ശ്രദ്ധേയമായിരുന്നു. മരണ നിരക്ക് 30 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറഞ്ഞു. നടപടികൾ വേഗത്തിലായിരുന്നു. പക്ഷേ, സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യാതെ നന്നായി പഠിച്ചായിരുന്നെന്നും ഡോ. അശ്‌റഫ് അൽദാദ പറഞ്ഞു.

കോവിഡ് വാക്‌സിനുകൾ പല ഘട്ടങ്ങളിലൂടെ കടന്നുപോയതായി കൺസൾട്ടന്റ് ന്യൂറോ സർജനായ ഇബ്രാഹിം അൽസുബൈതി പറഞ്ഞു. എന്നാൽ ഈ ഘട്ടങ്ങൾ വേഗത്തിലായിരുന്നു. സാധാരണയായി ഏകദേശം 10 വർഷമെടുക്കുന്നതും നെഗറ്റീവ് പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതുമായ വാക്‌സിനുകൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട പരമ്പരാഗത മെഡിക്കൽ നടപടിക്രമങ്ങൾ കോവിഡ് വാക്‌സിൻ കാര്യത്തിൽ പാലിച്ചില്ല. പക്ഷേ, അവ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതായി ഡോ. ഇബ്രാഹിം അൽസുബൈതി പറഞ്ഞു.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!