GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ലെവി റദ്ദാക്കി! സൗദിയില്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ലെവി റദ്ദാക്കാൻ തീരുമാനം

റിയാദ്: സൗദിയില്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ലെവി റദ്ദാക്കാന്‍ സൗദി മന്ത്രിസഭായോഗം തീരുമാനിച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം ഇന്‍ഡസ്ട്രിയല്‍ ലൈസന്‍സുള്ള വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി നല്‍കേണ്ടതില്ല. നേരത്തെ ഇത്തരം സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം നല്‍കിയിരുന്നെങ്കിലും സ്ഥിരമായി പിന്‍വലിച്ചിരുന്നില്ല. ഇനി ഇത്തരം സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ ഇഖാമ പുതുക്കുമ്പോള്‍ ലെവി തീരെ നല്‍കേണ്ടതില്ല. 9700 റിയാല്‍ ആയിരുന്നു ഒരു തൊഴിലാളിക്ക് ഒരു വര്‍ഷം നല്‍കേണ്ട പരമാവധി ലെവി.


വ്യവസായ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിനും അവയുടെ സുസ്ഥിരതയും മത്സരക്ഷമയും വര്‍ധിപ്പിക്കുന്നതിനും പുതിയ തീരുമാനം വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷ. ഇക്കണോമിക് അഫയേഴ്‌സ് ആന്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ ആണ് ഈ വിഷയം മന്ത്രിസഭക്ക് മുന്നിലെത്തിച്ചത്. ലെവി പിന്‍വലിക്കുന്നതോടെ സ്ഥാപനങ്ങളുടെ ചെലവ് ഗണ്യമായി കുറയും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!