അബുദാബി– ദേശീയ ദിനാഘോഷത്തോടനുബിന്ധിച്ച് യുഎഇ പൗരന്മാരുടെ 47.5 കോടി ദിർഹത്തിന്റെ കടം എഴുതിത്തള്ളി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. രാജ്യത്തെ 19 ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് കടം എഴുതി തള്ളിയത്. പൗരന്മാരുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിച്ച് കുടുംബ സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യം.


