ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
BAHRAIN - ബഹ്റൈൻ KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ

നിങ്ങൾക്ക് ഇന്ത്യൻ ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് “വിദേശ ആസ്തികൾ” വെളിപ്പെടുത്തണം എന്ന സന്ദേശം വന്നോ! കൂടുതൽ അറിയാം

വിദേശത്ത് താമസിക്കുന്ന എൻആർഐ ആയ നിങ്ങൾക്ക് ഇന്ത്യൻ ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് “വിദേശ ആസ്തികൾ” വെളിപ്പെടുത്തണം എന്ന സന്ദേശം വന്നോ. അല്ലെങ്കിൽ Schedule FA / Schedule FSI പൂരിപ്പിക്കണം എന്നുള്ള ഒരു ഇമെയിലോ SMS-ഓ ലഭിച്ചോ. ഇക്കാര്യത്തിൽ ഭയപ്പെടേണ്ട കാര്യമില്ല. നിങ്ങൾക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് എൻആർഐകൾക്ക് ഇതുപോലത്തെ സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു.


ഇതിന്റെ കാരണം എന്താണെന്ന് നോക്കാം..

ഈ നോട്ടീസുകൾ ഓട്ടോമേറ്റഡ് ആണ്. ടാക്‌സ് ഫയലിംഗിൽ ഉണ്ടായ ചെറിയ പൊരുത്തക്കേട് അല്ലെങ്കിൽ (Mismatch) മൂലമാണ് ഇവ അയയ്ക്കപ്പെടുന്നത് — എന്തെങ്കിലും തെറ്റ് ചെയ്തതുകൊണ്ടല്ല എന്ന് പ്രത്യേകം ഓർക്കുക.

ഇന്ത്യ ഇപ്പോൾ “Common Reporting Standard (CRS)” എന്ന ആഗോള ഡാറ്റ-പങ്കിടൽ സംവിധാനം ഉപയോഗിച്ചു വരുന്നുണ്ട്. അതുവഴി വർഷം തോറും 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക വിവരങ്ങൾ ആദായനികുതി വകുപ്പിന് ലഭിക്കുന്നുണ്ട്. നികുതി വെട്ടിപ്പ് തടയാനുള്ള രാജ്യാന്തര സംവിധാനമാണ് CRS. വിദേശ ബാങ്ക് അക്കൗണ്ടുകൾ, പലിശ, ഡിവിഡന്റ്, വിദേശത്തെ വരുമാനം, വിദേശത്തുള്ള നിക്ഷേപങ്ങൾ, ആസ്തികൾ, പ്രോപ്പർട്ടി എന്നിവയാണ് ഇതുവഴി ആദായ നികുതി വകുപ്പിന് ലഭിക്കുന്ന വിവരങ്ങൾ.

CRS സാധാരണയായി പ്രശ്നമില്ലാതെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ ചില ഘട്ടങ്ങളിൽ ഒരു എൻആർഐ ഇന്ത്യയിൽ Resident ആയി ഫയൽ ചെയ്താൽ സിസ്റ്റം നിങ്ങളെ Resident ആയി കാണുകയും CRS വഴി ലഭിച്ച നിങ്ങളുടെ വിദേശ ആസ്തികളുടെ ഡാറ്റ മാച്ച് ആയി കാണപ്പെടുകയും ചെയ്യും. തുടർന്ന് നോട്ടീസ് അയക്കും.

പല എൻആർഐകളും ചില കാരണങ്ങളാൽ തെറ്റിച്ച് Resident ആയി ഫയൽ ചെയ്യാറുണ്ട്. ഇതിനുള്ള കാരണങ്ങൾ ഇവയാണ്.

PAN NRI സ്റ്റാറ്റസിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടില്ല,
പഴയ Resident Savings Account ഉപയോഗിക്കുന്നത് തുടരുന്നു
ഇന്ത്യയിലെ CA (Chartered Accountant) NRI ടാക്‌സ് സ്പെഷലിസ്റ്റ് അല്ല എന്നീ കാരണങ്ങളായിരിക്കും ഇതിന് വഴിവെക്കുന്നത്.

ഇങ്ങനെ Resident ആയി ഫയൽ ചെയ്താൽ, സിസ്റ്റം നിങ്ങളോട് വിദേശ ആസ്തികൾ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടും. എന്നാൽ യഥാർത്ഥത്തിൽ എൻആർഐകൾ Schedule FA/FSI പൂരിപ്പിക്കേണ്ടതില്ല.

ഇനി ആരാണ് എൻ.ആർ.ഐ സ്റ്റാസിന് അർഹർ എന്ന് പരിശോധിക്കാം.

ഒരു സാമ്പത്തിക വർഷത്തിൽ 182 ദിവസത്തിൽ കുറവ് മാത്രം ഇന്ത്യയിൽ താമസിച്ചവർ എൻ.ആർ.ഐ കളാണ്. ആ വർഷം 60 ദിവസത്തിൽ കുറവും കൂടാതെ കഴിഞ്ഞ 4 വർഷങ്ങളിൽ 365 ദിവസത്തിൽ കുറവ് ദിവസം മാത്രം ഇന്ത്യയിൽ കഴിഞ്ഞവരും എൻ.ആർ.ഐ സ്റ്റാറ്റസിന് അർഹരാണ്.
പാസ്പോർട്ട്, വീസ, അതാത് രാജ്യങ്ങളിലെ ഐ.ഡി ഇതൊന്നും ഒരാളെ എൻ.ആർ.ഐ ആയി പരിഗണിക്കുന്നില്ല എന്ന് പ്രത്യേകം ഓർക്കുക. Indiaയിൽ physically ചെലവഴിച്ച ദിവസങ്ങളാണ് നിർണ്ണായകം.

എൻആർഐകൾക്ക് Resident Savings Account തുടർന്നും ഉപയോഗിക്കുന്നത് നിയമപരമായി അനുവദനീയമല്ല.
FEMA നിയമപ്രകാരം അത് മാറേണ്ടതാണ്. Resident account തുടർന്നാൽ, സിസ്റ്റം നിങ്ങളെ Resident ആയി കരുതും — അതോടെ നോട്ടീസ് വരും.

ഇനി ഷെഡ്യൂൾ e FA & Schedule FSI എന്ത്? എന്ന് നോക്കാം

Schedule FA: വിദേശ ആസ്തികൾ (ബാങ്ക് അക്കൗണ്ട്, ഷെയർസ്, പ്രോപ്പർട്ടി)

Schedule FSI: വിദേശ വരുമാനം (ശമ്പളം, പലിശ, വാടക മുതലായവ)

ഇവ Resident ടാക്‌സ് പേയർമാർക്കാണ് ബാധകമുള്ളത്.
എൻആർഐകൾക്ക് ഇവ പൂരിപ്പിക്കേണ്ടതില്ല.

എൻആർഐകൾ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ:

FY 2024–25-ൽ നിങ്ങൾ NRI ആണോ എന്ന് days-count rule പ്രകാരം സ്ഥിരീകരിക്കുക

ശരിയായ ITR form ഉപയോഗിക്കുക — എൻആർഐകൾ സാധാരണയായി ITR-2 ആണ് ഉപയോഗിക്കുന്നത്

NRI ആണെങ്കിൽ Schedule FA/FSI പൂരിപ്പിക്കരുത്

PAN, Bank KYC എന്നിവ NRI സ്റ്റാറ്റസിലേയ്ക്ക് അപ്ഡേറ്റ് ചെയ്യുക

Resident Savings Account NRO/NRE ആയി മാറ്റുക

ഒരു NRI Tax Specialist നെ സമീപിക്കുക

ഇനി പിഴകളുണ്ടോ എന്ന് നോക്കാം.

Resident ആയി തെറ്റായി ഫയൽ ചെയ്തിട്ട് വിദേശ ആസ്തികൾ റിപ്പോർട്ട് ചെയ്യാതെ വിടുകയാണെങ്കിൽ
Black Money Act പ്രകാരം ഓരോ Foreign Asset-നും ₹10 ലക്ഷം വരെ പിഴ ലഭിക്കും.

ഇത് FEMA നിയമലംഘനവുമാണ്.

Tax Scrutiny, Reassessment എന്നിവയുടെ സ്റ്റാറ്റസ് ശരിയാക്കുന്നത് എല്ലാ നടപടികളിൽനിന്നും ഒഴിവാക്കാൻ സഹായിക്കും.

എൻആർഐകൾ ഇനി പറയുന്ന സാഹചര്യങ്ങളിൽ മാത്രമേ വിദേശ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകേണ്ടതുള്ളൂ:

ഇന്ത്യയിൽ നിങ്ങളുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഇല്ല, അതേസമയം Refund ലഭിക്കുകയും വേണം. ഇന്ത്യൻ വരുമാനം (വാടക മുതലായവ) നേരിട്ട് നിങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടിലേക്കാണ് വരുന്നത് എങ്കിലും വിദേശ ബാങ്ക് എക്കൗണ്ട് വിവരങ്ങൾ നല്കണം. ഇതല്ലാത്ത സാഹചര്യങ്ങളിൽ എൻആർഐകൾ വിദേശ ആസ്തികളോ അക്കൗണ്ടുകളോ റിപ്പോർട്ട് ചെയ്യേണ്ടതില്ല.

നിങ്ങൾക്ക് foreign asset notice ലഭിച്ചിട്ടുണ്ടെങ്കിൽ, അത് ഒരു paperwork issue മാത്രമായിരിക്കും.

PAN NRI സ്റ്റാറ്റസിലേക്ക് അപ്ഡേറ്റ് ചെയ്തും നാട്ടിലെ Savings Account ഒഴിവാക്കിയും ഈ പ്രശ്നം പരിഹരിക്കാം.

GULF MALAYALAM NEWS

About Author

https://chat.whatsapp.com/K9A0oCR5898GBLtKarHoOt

Leave a comment

Your email address will not be published. Required fields are marked *

മറ്റു വാർത്തകൾ

SAUDI ARABIA - സൗദി അറേബ്യ

വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുംവെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കും

റിയാദ്- വെള്ളത്തിന്റെ ബിൽ തുക 2000 റിയാൽ കവിഞ്ഞാൽ കണക് ഷൻ വിഛേദിക്കുമെന്ന് സൗദി ജല അതോറിറ്റി. ഗാർഹിക ഉപഭോക്താക്കളുടെ അടക്കാത്ത ബിൽ തുക 2000 റിയാൽ
https://gulfmalayalamnews.com/index.php/2022/10/02/100/
SAUDI ARABIA - സൗദി അറേബ്യ

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട്

സൗദി ബജറ്റ് 2023: ഒമ്പത് ബില്യന്‍ റിയാല്‍ മിച്ചം പ്രതീക്ഷിക്കുന്നതെന്ന് പ്രീബജറ്റ് റിപ്പോര്‍ട്ട് റിയാദ് – സൗദി അറേബ്യയുടെ 2023 ലെ പൊതുവരുമാനം 1,123 ട്രില്യണ്‍ റിയാലായിരിക്കുമെന്ന്
error: Content is protected !!