സൗദിയിലെ മക്ക, അല്‍ബാഹ, കിഴക്കന്‍ പ്രവിശ്യകളിൽ സ്കൂൾ പ്രവൃത്തി സമയത്തിൽ മാറ്റം
ജിദ്ദ – മക്ക, അല്‍ബാഹ, കിഴക്കന്‍ പ്രവിശ്യ അടക്കം സൗദിയിലെ ഏതാനും പൊതുവിദ്യാഭ്യാസ വകുപ്പുകള്‍ക്ക് കീഴിലുള്ള സ്‌കൂളുകളില്‍ ഇന്നു മുതല്‍ ശൈത്യകാല പ്രവൃത്തി സമയം നിലവില്‍വന്നു. ജിദ്ദ അടങ്ങുന്ന മക്ക പ്രവിശ്യയിലെ എല്ലാ സ്‌കൂളുകളിലും ശൈത്യകാല സ്‌കൂള്‍ സമയം നിലവില്‍വന്നതായി മക്ക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അസംബ്ലി രാവിലെ 7.15 നും ആദ്യ പീരിയഡ് രാവിലെ 7.30 നും ആരംഭിക്കും. മുതിര്‍ന്നവര്‍ക്കുള്ള തുടര്‍ വിദ്യാഭ്യാസ സ്‌കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് ആദ്യ പീരിയഡ് വൈകുന്നേരം അഞ്ചിനും പെണ്‍കുട്ടികള്‍ക്ക് വൈകുന്നേരം മൂന്നിനും […]














