ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിൽ മറ്റൊരാളെ ആക്രമിക്കുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

ജിദ്ദ – നഗരത്തില്‍ പൊതുസ്ഥലത്തു വെച്ച് മറ്റൊരാളെ ആക്രമിക്കുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്ത യുവാവിനെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മറ്റൊരാളെ ആക്രമിക്കുകയും വഴിയാത്രക്കാരെ ശല്യപ്പെടുത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന മധ്യവയസ്‌കന്റെ പിന്നിലൂടെ എത്തിയ യുവാവ് ഇയാളുടെ ശിരസ്സിന് ആഞ്ഞടിച്ച് നിലത്ത് തള്ളിയിടുകയായിരുന്നു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

റിയാദിൽ ബസ് ട്രാക്കിലൂടെ കാർ ഓടിച്ച സൗദി യുവാവ് അറസ്റ്റിൽ

റിയാദ് – പബ്ലിക് ബസുകള്‍ക്ക് നീക്കിവെച്ച ട്രാക്കിലൂടെ കാറോടിക്കുകയും ട്രാഫിക് സുരക്ഷാ നിയമം ലംഘിക്കുകയും ചെയ്ത സൗദി യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് യുവാവ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. നിയമ നടപടികള്‍ക്കായി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് സ്വദേശികളോടും വിദേശികളോടും പൊതുസുരക്ഷാ വകുപ്പ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ പ്രവേശിക്കുന്നതിന് വിലക്ക്

ജിദ്ദ – സൗദിയില്‍ മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ രക്ഷിതാക്കള്‍ സ്‌കൂളുകളില്‍ പ്രവേശിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിലക്കുന്നു. അടുത്ത ഞായറാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍വരും. സ്‌കൂള്‍ സന്ദര്‍ശനങ്ങള്‍ നിയന്ത്രിക്കാനും വിദ്യാഭ്യാസ പ്രക്രിയയുടെ സുഗമവും സുരക്ഷിതവുമായ പ്രവര്‍ത്തനം ഉറപ്പാക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. മദ്‌റസത്തീ പ്ലാറ്റ്ഫോം വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്തതിനുശേഷം മാത്രമേ രക്ഷിതാക്കളെ സ്‌കൂളുകളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി. അധ്യയന ദിവസങ്ങളില്‍ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് പുറത്തുപോകാനുള്ള അനുമതിക്കായുള്ള അപേക്ഷകളും പ്ലാറ്റ്ഫോം വഴി മാത്രമായി പരിമിതപ്പെടുത്തും. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ മുഴുവന്‍ ജുമാമസ്ജിദുകളിലും നാളെ സൂര്യോദയം നടന്ന് 15 മിനിറ്റിനു ശേഷമാണ് മഴക്കു വേണ്ടിയുള്ള  നിസ്കാരത്തിൻ്റെ സമയം നിശ്ചയിച്ചത്

ജിദ്ദ – സൗദിയിലെ മുഴുവന്‍ പ്രവിശ്യകളിലെയും ജുമാമസ്ജിദുകളില്‍ നാളെ നിര്‍വഹിക്കാന്‍ തീരുമാനിച്ച മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരത്തിന്റെ സമയം നിശ്ചയിച്ച് ഇസ്‌ലാമികകാര്യ മന്ത്രാലയം. സൂര്യോദയം നടന്ന് 15 മിനിറ്റിനു ശേഷമാണ് നമസ്‌കാരം നിര്‍വഹിക്കേണ്ടതെന്ന് മന്ത്രാലയം സര്‍ക്കുലറില്‍ പറഞ്ഞു. മഴക്കു വേണ്ടിയുള്ള നമസ്‌കാരം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയാറെടുപ്പുകളും ഇസ്‌ലാമികകാര്യ മന്ത്രാലയം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സൗദിയിലെങ്ങും നാളെ മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിര്‍വഹിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. സൂര്യോദയ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിൽ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഹുറൂബ് റദ്ദാക്കാന്‍ സാവകാശം ആറു മാസം കൂടി ദീര്‍ഘിപ്പിച്ചു

റിയാദ്: സ്‌പോണ്‍സര്‍മാരില്‍നിന്ന് ഒളിച്ചോടിയെന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ട് ഹുറൂബ് ആയ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവര്‍ക്ക് ഹുറൂബ് മാറ്റാനുള്ള സാവകാശം ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സൗദി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്‌ഫോം വഴിയാണ് ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. പുതിയ സ്‌പോണ്‍സര്‍ മുസാനിദ് പ്ലാറ്റ്‌ഫോം വഴി തൊഴിലാളിയെ സ്വീകരിക്കുന്നതിനുള്ള അപേക്ഷ മന്ത്രാലയത്തിലേക്ക് അയക്കണം. ഇഖാമ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ ഹെൽത്ത് മേഖലയിലെ ഏഴു ജോലികളില്‍ ഓവര്‍ടൈം വേതനം നിര്‍ത്തിവെക്കാന്‍ തീരുമാനം

ജിദ്ദ – സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴു ജോലികളില്‍ ഓവര്‍ടൈം വേതനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായി ഹെല്‍ത്ത് ക്ലസ്റ്ററുകള്‍. അലവന്‍സുകളുടെയും സാമ്പത്തിക ആനുകൂല്യങ്ങളുടെയും പുനഃസംഘടന സംബന്ധിച്ച മന്ത്രിസഭാ തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട റോയല്‍ കോര്‍ട്ട് സര്‍ക്കുലര്‍ അടിസ്ഥാനമാക്കിയാണ് തീരുമാനം. മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ടെക്‌നീഷ്യന്‍, ഹോം ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഡ്രൈവര്‍, സെക്യൂരിറ്റി ഗാര്‍ഡ്, മെസഞ്ചര്‍, കരാര്‍ തൊഴിലാളി എന്നീ എഴു വിഭാഗക്കാര്‍ക്ക് ഓവര്‍ടൈം ആനുകൂല്യം വിതരണം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ആശുപത്രികളുടെയും സ്‌പെഷ്യലിസ്റ്റ് സെന്ററുകളുടെയും ഡയറക്ടര്‍മാര്‍ക്ക് അയച്ച സര്‍ക്കുലര്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഫ്‌ളൈ നാസിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 15 ശതമാനം ലാഭ വളര്‍ച്ച

ജിദ്ദ – വിമാന കമ്പനിയായ ഫ്‌ളൈ നാസിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 15 ശതമാനം ലാഭ വളര്‍ച്ച. മൂന്നാം പാദത്തില്‍ 12 കോടിയിലേറെ റിയാല്‍ ലാഭം നേടി. വരുമാനം 6.2 ശതമാനം തോതില്‍ വര്‍ധിച്ചതും മെച്ചപ്പെട്ട പ്രവര്‍ത്തന കാര്യക്ഷമതയും വിപുലീകരണ തന്ത്രത്തിന്റെ തുടര്‍ച്ചയും ഉയര്‍ന്ന ലാഭം കൈവരിക്കാന്‍ സഹായിച്ചു. മൂന്നാം പാദാവസാനത്തോടെ വിമാനങ്ങളുടെ എണ്ണം 68 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിൽ 59 വിമാനങ്ങളാണ് ഉണ്ടായിരുന്നത്. 2025ന്റെ തുടക്കത്തിൽ 19 പുതിയ റൂട്ടുകളും […]

Hajj Umrah NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

നുസുക് കാര്‍ഡില്ലാതെ ഹാജ് തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ

ജിദ്ദ – നുസുക് കാര്‍ഡില്ലാതെ ഹാജ് തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന ഹജ് കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടകരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് എല്ലാ മേഖലകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് നുസുക് കാര്‍ഡ്. ഉയര്‍ന്ന സുരക്ഷാ സവിശേഷതകളോടെയാണ് കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാത്തവരില്‍ നിന്ന് രജിസ്റ്റര്‍ ചെയ്ത തീര്‍ഥാടകരെ തിരിച്ചറിയാന്‍ സഹായിക്കുന്ന നുസുക് കാര്‍ഡിന്റെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പച്ചക്കറി മാര്‍ക്കറ്റുകളില്‍ ശക്തമായ പരിശോധന; 65 ബിനാമി ബിസിനസ് കേസുകള്‍ പിടികൂടി

ജിദ്ദ – രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റുകളില്‍ ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം നടത്തിയ ശക്തമായ പരിശോധനയില്‍ 65 ബിനാമി ബിസിനസ് കേസുകള്‍ കണ്ടെത്തി. നിയമ, വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബിനാമി ബിസിനസുകള്‍ കണ്ടെത്താനുമാണ് പരിശോധന നടത്തിയത്. കണ്ടെത്തിയ ബിനാമി സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. സെന്‍ട്രല്‍ പച്ചക്കറി മാര്‍ക്കറ്റുകളിലെ 2,305 സ്ഥാപനങ്ങളിലാണ് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അടുത്ത വ്യാഴാഴ്ച രാജ്യത്തുടനീളം മഴയ്ക്കുവേണ്ടിയുള്ള പ്രത്യേക നിസ്‌കാരം നടത്താൻ സൽമാൻ രാജാവിൻ്റെ ആഹ്വാനം

പ്രവാചകൻ മുഹമ്മദ് നബി (സ)യുടെ ചര്യ പിന്തുടർന്ന്, രാജ്യത്തുടനീളം മഴയ്ക്കുവേണ്ടിയുള്ള പ്രത്യേക നമസ്കാരം നടത്താൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് ആഹ്വാനം ചെയ്തു. ഉമ്മുൽ ഖുറാ കലണ്ടർ അനുസരിച്ച്, ഹിജ്റ വർഷം 1447 ജമാദുൽ ഊലാ 22-ന് അതായത് അടുത്ത വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും മഴക്ക് വേണ്ടി പ്രാർത്ഥന നടത്താനാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. മഴ ലഭിക്കുന്നതിനും വരൾച്ചയിൽ നിന്ന് മോചനം നേടുന്നതിനും വേണ്ടിയാണ് നമസ്കാരം നടത്തുന്നത്. അല്ലാഹുവിന്റെ കാരുണ്യത്തിനുവേണ്ടി എല്ലാവരും പശ്ചാത്തപിക്കാനും, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

അൽ ഹദ ചുരം പാത അറ്റകുറ്റ പണികൾക്കായി മൂന്ന് ദിവസത്തേക്ക് അടച്ചിടും

മക്ക: അൽ ഹദ ചുരം പാത അറ്റകുറ്റ പണികൾക്കായി ഇരുവശത്തേക്കും മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് റോഡ് സുരക്ഷയ്‌ക്കായുള്ള പ്രത്യേക സേന അറിയിച്ചു. നാളെ (നവംബർ10-തിങ്കളാഴ്ച) മുതൽ അടുത്ത ബുധനാഴ്ച വരെ മൂന്ന് ദിവസത്തേക്ക് ആണ് ചുരം അടച്ചിടുക. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി രാവിലെ ഒമ്പത് മുതൽ വൈകുന്നേരം ആറ് വരെയാണ്  ചുരം അടച്ചിടുന്നത് പ്രാബല്യത്തിൽ ഉണ്ടാകുക.

INDIA NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ഇന്ത്യയും സഊദിയും ഹജ്ജ് കാരാറിൽ ഒപ്പുവെച്ചു; 1.75 ലക്ഷം ഹാജിമാർ ഇത്തവണത്തെ ഹജ്ജിനെത്തും

ജിദ്ദ: ഇന്ത്യയും സഊദിയും തമ്മിലുള്ള ഹജ്ജ് കരാറിൽ ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ സഊദി ഹജ്ജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലിമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യക്കായി നേരത്തെ അനുവദിച്ച ഹജ്ജ് ക്വാട്ടയായ 1,75,025 തീർത്ഥാടകർ എന്നത് തന്നെയാണ് 2026 ലും അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള മറ്റ് ഉന്നത […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ പാരിതോഷികം

റിയാദ് – സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് 50,000 റിയാൽ പാരിതോഷികം പ്രഖ്യാപിച്ച് സൗദി ദേശീയ സൈബർ സുരക്ഷ അതോറിറ്റി. റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനും പാരിതോഷികത്തിന് അർഹതയുള്ളവരെ കണ്ടെത്താനുംതുക നിശ്ചയിക്കാനും അതോറിറ്റിയിലെ മൂന്നംഗ കമ്മറ്റിക്ക് രൂപം നൽകി. ലൈസൻസില്ലാതെ സൈബർ സുരക്ഷ ഓപറേഷനുകൾ നടത്തുക, ലൈസൻസിലെ വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിക്കുക, സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട നയങ്ങൾ, മാനദണ്ഡങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ പാലിക്കാതിരിക്കുക, അതോറിറ്റി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുകയോ, തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്യൽ, അനുമതിയില്ലാതെ സൈബർസെക്യൂരിറ്റി ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

രണ്ടു സൗദി ഭീകരർക്ക് അല്‍ഖസീമില്‍ വധശിക്ഷ നടപ്പാക്കി

ബുറൈദ – രണ്ടു സൗദി ഭീകരരെ അല്‍ഖസീമില്‍ ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആരാധനാലയങ്ങളും സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങളും ലക്ഷ്യമിട്ടും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടും ഭീകരാക്രമണങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ കൈവശം വെക്കുകയും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുകയും ചെയ്ത രണ്ടു പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഏതാനും ഭീകരര്‍ക്ക് അഭയം നല്‍കുകയും രാജ്യത്തിന്റെ സുരക്ഷക്ക് കോട്ടം തട്ടിക്കാന്‍ ലക്ഷ്യമിടുന്ന വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത ഫഹദ് ബിന്‍ അലി ബിന്‍ അബ്ദുല്‍ അസീസ് അല്‍വശീല്‍, അബ്ദുറഹ്മാന്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ചെങ്കടലിലെ ശൈബാറ ദ്വീപില്‍ വരും മാസങ്ങളില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ കൂടി

ജിദ്ദ – ചെങ്കടലിലെ ശൈബാറ ദ്വീപില്‍ വരും മാസങ്ങളില്‍ പത്തു പുതിയ റിസോര്‍ട്ടുകള്‍ കൂടി തുറക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് . നിലവിലുള്ള ഓപ്ഷനുകളേക്കാള്‍ വളരെ കുറഞ്ഞ നിരക്കാണ് ഇവ വാഗ്ദാനം ചെയ്യുക. ഇടത്തരം, ഉയര്‍ന്ന മധ്യവര്‍ഗ വിഭാഗങ്ങള്‍ക്കായി ടൂറിസം വികസിപ്പിക്കാനായി സൗദി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമാണിത്. വര്‍ഷങ്ങളായി ഉയര്‍ന്ന നിരക്കുള്ള ആഡംബര റിസോര്‍ട്ടുകള്‍ വികസിപ്പിക്കുന്നതിലാണ് രാജ്യം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്കുള്ള ഹോട്ടല്‍ താമസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതും പദ്ധതിയിലുണ്ട്. മക്കയിലും മദീനയിലും പുതുതായി പതിനായിരക്കണക്കിന് […]

error: Content is protected !!