ഇവിടെ ക്ലിക്ക് ചെയ്ത് ഗൾഫ് മലയാളം ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

[mc4wp_form id="448"]
NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

ജിദ്ദയിൽ വ്യാജ സ്മാര്‍ട്ട്‌ഫോണ്‍ നിർമിച്ച് വിൽപന; പ്രവാസികൾ അറസ്റ്റിൽ

ജിദ്ദ – നഗരത്തിലെ നിയമവിരുദ്ധ കേന്ദ്രത്തില്‍ വ്യാജ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണത്തിലേര്‍പ്പെട്ട പ്രവാസി തൊഴിലാളികളെ വാണിജ്യ മന്ത്രാലയം അറസ്റ്റ് ചെയ്തു. നഗരസഭ, ഭവനകാര്യ മന്ത്രാലയം, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി, ജിദ്ദ പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് നിയമവിരുദ്ധ കേന്ദ്രത്തില്‍ വാണിജ്യ മന്ത്രാലയം റെയ്ഡ് നടത്തിയത്. അനധികൃത സ്ഥാപനം കേന്ദ്രീകരിച്ച് വാണിജ്യ വഞ്ചന നടത്തിയ മൂന്നു പ്രവാസികള്‍ റെയ്ഡിനിടെ അറസ്റ്റിലായി. ഇതില്‍ രണ്ടു പേര്‍ ഏഷ്യന്‍ വംശജരും ഒരാള്‍ അറബ് വംശജനുമാണ്. 1,196 […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സൗദിയുടെ ഉറച്ച നിലപാടിനെ പ്രശംസിച്ച് പ്രസിഡന്റ് അബ്ബാസ്

റിയാദ് : ചൊവ്വാഴ്ച വാഷിംഗ്ടണിലെ വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ആവർത്തിച്ച് ഉറപ്പിച്ച നിലപാടുകളോട് പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്  നന്ദി പ്രകടിപ്പിച്ചു. പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും പലസ്തീൻ നിയമസാധുത ഉയർത്തിപ്പിടിക്കുന്നതിലും സൗദി അറേബ്യയുടെ ഉറച്ചതും അചഞ്ചലവുമായ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന ധീരമായ നിലപാടുകളെ അബ്ബാസ് പ്രശംസിച്ചു. പലസ്തീൻ ജനതയുടെ ഭാവി, അവരുടെ ചരിത്രപരമായ അവകാശങ്ങൾ, അവരുടെ പുണ്യസ്ഥലങ്ങൾ എന്നിവ സംരക്ഷിക്കുന്ന നീതിയുക്തമായ സമാധാനം […]

INDIA NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

യുഎഇ പൗരൻമാർക്ക് ഇനി മുതൽ ഇന്ത്യയിലേക്ക് ഓൺ അറൈവൽ വിസ

യുഎഇ– യുഎഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് ഇനി മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം. കേരളത്തിലെ കൊച്ചി, കോഴിക്കോട് ഉൾപ്പെടെ രാജ്യത്തെ ഒൻപത് വിമാനത്താവളങ്ങളിലാണ് യുഎഇ പൗരന്മാർക്ക് ‘ഓൺ അറൈവൽ വിസ’ സൗകര്യം ഏർപ്പെടുത്തിയത്. ഇതിലൂടെ 60 ദിവസം വരെ ഇന്ത്യയിൽ തങ്ങാൻ യുഎഇ പൗരൻമാർക്ക് അനുമതി ലഭിക്കും. നേരത്തേ മുൻകൂറായി അപേക്ഷിച്ചാൽ ലഭിക്കുന്ന ഇ-വിസയോ, പേപ്പർവിസയോ കൈവശമുണ്ടെങ്കിൽ മാത്രമാണ് യു.എ.ഇ പൗരൻമാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങൾക്കു പുറമേ, ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

എയര്‍ ടാക്‌സി സേവനം നഗരത്തിലെ പൊതുഗതാഗത ശൃംഖലയുടെ പ്രധാന ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ദുബൈ ആർ.ടി.എ

ദുബൈ – ദുബൈയില്‍ വരാനിരിക്കുന്ന എയര്‍ ടാക്‌സി സേവനം നഗരത്തിലെ പൊതുഗതാഗത ശൃംഖലയുടെ പ്രധാന ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി സി.ഇ.ഒ അഹ്മദ് ബഹ്രോസിയാന്‍ പറഞ്ഞു. ഇത് സമ്പന്നര്‍ക്കോ വിനോദസഞ്ചാരികള്‍ക്കോ മാത്രമുള്ള അനുഭവമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എയര്‍ ടാക്‌സി നിര്‍മ്മാതാക്കളായ ജോബി ഏവിയേഷനുമായും സ്‌കൈപോര്‍ട്ട്‌സ് ഇന്‍ഫ്രാസ്ട്രക്ചറുമായും സഹകരിച്ചുള്ള എയര്‍ ടാക്‌സി സര്‍വീസ് തയാറെടുപ്പുകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ദുബൈയിയുടെ ദൈനംദിന ഗതാഗത സംവിധാനത്തിലേക്ക് എയര്‍ ടാക്‌സികളെ സംയോജിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയിലെ ഏറ്റവും വലിയ സമുദ്ര വിനോദ പദ്ധതികളിലൊന്നായ ജിസാന്‍ വാട്ടര്‍ സിറ്റി പദ്ധതിക്ക് കരാർ ഒപ്പുവെച്ചു

ജിസാന്‍ – സൗദിയിലെ ഏറ്റവും വലിയ സമുദ്ര വിനോദ പദ്ധതികളിലൊന്നായ ജിസാന്‍ വാട്ടര്‍ സിറ്റി പദ്ധതി നടപ്പാക്കാന്‍ ജിസാന്‍ നഗരസഭ അല്‍അവാലി റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി നിക്ഷേപ കരാര്‍ ഒപ്പുവെച്ചു. 1,13,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ 20 കോടി റിയാല്‍ നിക്ഷേപമാണ് കണക്കാക്കുന്നത്. റിയാദില്‍ നടക്കുന്ന സിറ്റിസ്‌കേപ്പ് ഗ്ലോബല്‍ 2025 പ്രദര്‍ശനത്തോടനുബന്ധിച്ച് നഗരസഭ, ഭവനകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈലിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. ജിസാന്‍ കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന പദ്ധതി രാജ്യത്തെ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ജനുവരിയിൽ തിരിച്ചെത്തുമെന്നു സൂചന

കരിപ്പൂർ: വിമാനാപകടത്തെത്തുടർന്ന് സർവീസ് നിർത്തിയ സൗദി എയർലൈൻസ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ജനുവരിയിൽ തിരിച്ചെത്തുമെന്നു സൂചന. എന്നാൽ, സർവീസ് സംബന്ധിച്ച് സൗദി എയർലൈൻസിന്റെ ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ല. കരിപ്പൂരിലെ ഗ്രൗണ്ട് ഹാൻഡ്‌ലിങ് നടപടികൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. സൗദി എയർലൈൻസിനുള്ള സെക്യൂരിറ്റി നടപടികളും ഈയിടെ പൂർത്തിയായി. ഡിജിസിഎ അനുമതിയും മറ്റു സർവീസ് അനുമതികളുമായി. വലിയ വിമാനങ്ങൾക്ക് അനുമതിയില്ലാത്തതിനാൽ, കരിപ്പൂരിലേക്ക് യോജിച്ച എയർബസ് 321 നിയോ വിമാനമാണ് സർവീസിന് എത്തിക്കുകയെന്നും അറിയിച്ചിട്ടുണ്ട്. 2025 ഒക്ടോബർ അവസാനത്തിൽ ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ റിയാദ്–കോഴിക്കോട് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയെ പ്രധാന നോണ്‍-നാറ്റോ സഖ്യകക്ഷിയായി പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ – യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദി അറേബ്യയെ അമേരിക്കയുടെ പ്രധാന നോണ്‍-നാറ്റോ സഖ്യകക്ഷി (എം.എന്‍.എന്‍.എ) ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെ ആഴവും ശക്തിയും പ്രതിഫലിപ്പിക്കുന്നു. പ്രധാന നോണ്‍-നാറ്റോ സഖ്യകക്ഷിയായി അംഗീകരിക്കപ്പെടുന്ന ഇരുപതാമത്തെ രാജ്യമാണ് സൗദി അറേബ്യ. അര്‍ജന്റീന, ഓസ്ട്രേലിയ, ബഹ്റൈന്‍, ബ്രസീല്‍, കൊളംബിയ, ഈജിപ്ത്, ഇസ്രായില്‍, ജപ്പാന്‍, ജോര്‍ദാന്‍, കെനിയ, കുവൈത്ത്, മൊറോക്കൊ, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ഖത്തര്‍, ദക്ഷിണ കൊറിയ, തായ്ലന്‍ഡ്, തുനീഷ്യ എന്നീ രാജ്യങ്ങളെയാണ് […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സിറിയക്ക് സൗദി അറേബ്യ പ്രഖ്യാപിച്ച ഇന്ധന സഹായത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു

ദമാസ്‌കസ്– സിറിയക്ക് സൗദി അറേബ്യ പ്രഖ്യാപിച്ച ഇന്ധന സഹായത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ആറര ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് കൈമാറിയത്. സൗദിയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ വഹിച്ച എണ്ണ ടാങ്കര്‍ സിറിയയിലെ ബാനിയാസ് തുറമുഖത്ത് നങ്കൂരമിട്ടു. സിറിയക്ക് ആകെ 16,50,000 ബാരല്‍ അസംസ്‌കൃത എണ്ണയുടെ ഗ്രാന്റാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശാനുസരണമാണ് സിറിയക്ക് 16.5 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയും അമേരിക്കയും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു

വാഷിംഗ്ടണ്‍ – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അമേരിക്കന്‍ പ്രസിഡന്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു. 90 വര്‍ഷത്തിലേറെയായി ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്ന തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ആഴത്തില്‍ വേരൂന്നിയ ചരിത്രപരമായ ബന്ധങ്ങളുടെയും ഭാഗമായാണ് ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണ കരാര്‍ ഒപ്പുവെച്ചത്. ദീര്‍ഘകാല പ്രതിരോധ പങ്കാളിത്തത്തെ ശക്തിപ്പെടുത്തുന്ന നിര്‍ണായക ചുവടുവെപ്പാണിത്. മേഖലയിലെ സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവയെ പിന്തുണക്കാനുള്ള ഇരുപക്ഷത്തിന്റെയും പങ്കിട്ട പ്രതിബദ്ധതയെ കരാര്‍ പ്രതിഫലിപ്പിക്കുന്നു. സൗദി […]

NEWS - ഗൾഫ് വാർത്തകൾ UAE - യുഎഇ

ഫ്ളൈ ദുബൈ 150 എയർബസ് വിമാനങ്ങൾ വാങ്ങാനുള്ള മെഗാ കരാറിൽ ഒപ്പുവെച്ചു

ദുബൈ – ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ ദുബൈ 150 എയർബസ് വിമാനങ്ങൾ വാങ്ങാനുള്ള മെഗാ കരാറിൽ ഒപ്പുവെച്ചു. ഫ്ളൈ ദുബൈയുടെ ചെയർമാനും സി.ഇ.ഒയുമായ ശൈഖ് അഹ്‌മദ് ബിൻ സഈദ് അൽമക്തൂമും എയർബസ് കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് സി.ഇ.ഒ ക്രിസ്റ്റ്യൻ ഷെററുമാണ് എയർഷോക്കിടെ കരാറിൽ ഒപ്പുവെച്ചത്. ഫ്രഞ്ച് വിമാന നിർമ്മാതാക്കളായ എയർബസിന് ഫ്‌ളൈ ദുബൈ ഓർഡർ നൽകുന്നത് ഇതാദ്യമാണ്. എ320 കുടുംബത്തിന്റെ ഭാഗമായ, എയർബസിൽ നിന്നുള്ള ഏറ്റവും പുതിയതും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതുമായ വലിയ സിംഗിൾ-ഐസിൽ വിമാനമാണ് എയർബസ് […]

BAHRAIN - ബഹ്റൈൻ INDIA KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ OMAN - ഒമാൻ QATAR - ഖത്തർ SAUDI ARABIA - സൗദി അറേബ്യ UAE - യുഎഇ WORLD

ക്ലൗഡ്ഫ്ലെയർ തകരാറായതിനെ തുടർന്ന് എക്സ്, ചാറ്റ്ജിപിടി എന്നിവയുൾപ്പെടെ നിരവധി ഉയർന്ന പ്രൊഫൈൽ വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമായി

ന്യൂയോർക്ക്– പ്രമുഖ ഇന്റർനെറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനമായ ക്ലൗഡ്ഫ്ലെയർ തകരാറായതിനെ തുടർന്ന് എക്സ്, ചാറ്റ്ജിപിടി, സൗദിയിലെ പ്രമുഖ ബില്ലിംഗ് സോഫ്റ്റ്‌വെയർ കമ്പനിയായ ZAIN TECHNOLOGY യുടെ വെബ്സൈറ്റ് എന്നിവയുൾപ്പെടെ നിരവധി ഉയർന്ന പ്രൊഫൈൽ വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമായി. ഇന്ന് ഉച്ചയോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. സൈറ്റുകൾ പ്രവർത്തനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് ഉപയോക്താക്കൾ രംഗത്തെത്തി. “11:20 (UTC) മുതൽ ക്ലൗഡ്ഫ്ലെയറിന്റെ സേവനങ്ങളിലൊന്നിലേക്ക് അസാധാരണമായ ട്രാഫിക്ക് വർദ്ധനവ്” കണ്ടതായി ക്ലൗഡ്ഫ്ലെയർ ഒരു പ്രസ്താവനയിൽ പറഞ്ഞു. ഇത് അവരുടെ നെറ്റ്‌വർക്കിലൂടെ കടന്നുപോകുന്ന ട്രാഫിക്കിനെ ബാധിക്കുകയും ചെയ്തു. […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

മക്കയില്‍ ബിനാമിയായി മിനിമാര്‍ക്കറ്റ് നടത്തിയ പ്രവാസിക്ക് പിഴ

മക്ക – ഇന്‍വെസ്റ്റര്‍ ലൈസന്‍സ് നേടാതെ മക്കയില്‍ ബിനാമിയായി മിനിമാര്‍ക്കറ്റ് നടത്തിയ പ്രവാസിക്ക് പിഴ. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹാറൂന്‍ അല്‍റശീദ് ഹാജി അബ്ദുറഹ്മാനിനാണ് മക്ക ക്രിമിനല്‍ കോടതി 5,000 റിയാല്‍ പിഴ ചുമത്തിയത്. ബിനാമി സ്ഥാപനം അടച്ചുപൂട്ടല്‍, ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കല്‍, ബിനാമി സ്ഥാപനം നടത്താന്‍ ബംഗ്ലാദേശുകാരന് കൂട്ടുനിന്ന സൗദി പൗരന് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തല്‍, ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ബംഗ്ലാദേശുകാരനെ സൗദിയില്‍ നിന്ന് നാടുകടത്തി പ്രവേശന വിലക്കേര്‍പ്പെടുത്തല്‍, […]

NEWS - ഗൾഫ് വാർത്തകൾ SAUDI ARABIA - സൗദി അറേബ്യ

സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിച്ച് മന്ത്രാലയം

ജിദ്ദ– സൗദിയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പരിഷ്‌കരിച്ചു. പിഴകള്‍ പരിഷ്‌കരിക്കുന്നതിനെ കുറിച്ചുള്ള പൊതുജനാഭിപ്രായ സര്‍വേ ഫലങ്ങള്‍ മന്ത്രാലയം പുറത്തുവിട്ടു. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുള്ള പ്രസവാവധി വ്യവസ്ഥകള്‍ പാലിക്കാത്ത തൊഴിലുടമകള്‍ക്കുള്ള പിഴകള്‍ പുതുതായി അംഗീകരിച്ചിട്ടുണ്ട്. ഗുരുതരമായ നിയമ ലംഘനമായി വിവരിച്ചിരിക്കുന്ന ഈ നിയമ ലംഘനത്തിന് 1,000 റിയാല്‍ പിഴ ചുമത്തും. കൃത്യമായ പ്രസവാവധി ലഭിക്കാത്ത ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് തൊഴിലുടമകള്‍ക്ക് ഇരട്ടി തുക പിഴ ലഭിക്കുന്നതാണ്. അമ്പതും അതില്‍ കൂടുതലും സ്ത്രീ തൊഴിലാളികളെ […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങൾ നടത്തിയവരുടെ കാറുകള്‍ കുവൈത്ത് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്ത് നശിപ്പിച്ചു

കുവൈത്ത് സിറ്റി – റോഡുകളില്‍ മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച് സാഹസികമായി വാഹനാഭ്യാസ പ്രകടനം അടക്കമുള്ള ഗുരുതരമായ ട്രാഫിക് നിയമ ലംഘനങ്ങള്‍ നടത്തിയ ഏതാനും പേരുടെ കാറുകള്‍ കുവൈത്ത് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്ത് നശിപ്പിച്ചു. അശ്രദ്ധ, മറ്റ് റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കല്‍ തുടങ്ങിയ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയ വാഹനങ്ങളാണ് ഇടിച്ചുതകര്‍ത്തത്. നിയമപരമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം കാറുകള്‍ ലോഹ പുനരുപയോഗ പ്ലാന്റില്‍ എത്തിച്ച് കൂറ്റന്‍ ക്രഷര്‍ യൂനിറ്റിലിട്ട് നശിപ്പിക്കുകയായിരുന്നു. നിയമ ലംഘനങ്ങള്‍ നടത്തുന്നതിന്റെയും ട്രാഫിക് പോലീസുകാര്‍ […]

KUWAIT - കുവൈത്ത് NEWS - ഗൾഫ് വാർത്തകൾ

അനധികൃത ക്ലിനിക്കില്‍ റെയ്ഡ്; നാലു ഇന്ത്യക്കാര്‍ അടക്കം എട്ടു പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി – ഫര്‍വാനിയ ഏരിയയില്‍ സ്വകാര്യ താമസസ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന അനധികൃത ക്ലിനിക്കില്‍ റെയ്ഡ് നടത്തി സുരക്ഷാ വകുപ്പുകള്‍. സംഭവത്തിൽ നാലു ഇന്ത്യക്കാര്‍ അടക്കം എട്ടു പേരെ അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍സ്വബാഹിന്റെ നിര്‍ദേശാനുസരണം നടത്തിയ റെയ്ഡില്‍ വ്യാജ ഡോക്ടറായ ഇന്ത്യക്കാരനും ചികിത്സക്കായി അനധികൃത ക്ലിനിക്കിലെത്തിയ മൂന്നു ഇന്ത്യക്കാരുമാണ് ആദ്യം അറസ്റ്റിലായത്. ഗവണ്‍മെന്റ് മരുന്നുകള്‍ നിയമവിരുദ്ധമായി വിതരണം ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്ന വലിയ ശൃംഖലക്ക് കേസില്‍ പങ്കുള്ളതായി […]

error: Content is protected !!