GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ഫോണിലെ സിം കാർഡ് ഊരി മാറ്റിയാൽ വാട്‌സാപ്പ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകൾ പ്രവർത്തിക്കില്ല; കേന്ദ്ര ടെലികോം വകുപ്പ്

ഫോണിലെ സിം കാർഡ് ഊരി മാറ്റിയാൽ വാട്‌സാപ്പ് ഉൾപ്പെടെയുള്ള മെസേജിങ് ആപ്പുകൾ പ്രവർത്തിക്കില്ല. തട്ടിപ്പുകളും ഓൺലൈൻ കുറ്റകൃത്യങ്ങളും തടയുന്നതിനായി കേന്ദ്ര ടെലികോം വകുപ്പാണ് കർശനമായ ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. ഫെബ്രുവരി 28നകം ഇത് നടപ്പാക്കാണമെന്നാണ് ഉത്തരവ്.


ഇപ്പോൾ നമുക്ക് വാട്‌സാപ്പ് പോലുള്ള ആപ്പുകളിൽ റജിസ്റ്റർ ചെയ്യാൻ മാത്രമേ സിം കാർഡിന്റെ ആവശ്യമുള്ളൂ. വെരിഫിക്കേഷൻ കഴിഞ്ഞാൽ ആ സിം ഫോണിൽ നിന്ന് മാറ്റിയാലും വൈഫൈ ഉപയോഗിച്ച് ഈ ആപ്പുകൾ സുഗമമായി പ്രവർത്തിപ്പിക്കാം. എന്നാൽ, ക്രിമിനലുകൾ ഈ പഴുത് മുതലെടുത്ത് വലിയ തോതിൽ തട്ടിപ്പുകൾ നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. സിം ഫോണിൽ ഇല്ലാത്തതുകൊണ്ട് തന്നെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പിടികൂടുക പോലീസിന് വലിയ തലവേദനയാണ്. വിദേശത്തുനിന്നടക്കം ഇത്തരത്തിൽ ആപ്പുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പുതിയ മാറ്റം വരുന്നത്.

നമ്മൾ ഗൂഗിൾ പേയോ മറ്റ് ബാങ്ക് ആപ്പുകളോ ഉപയോഗിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? റജിസ്റ്റർ ചെയ്ത സിം കാർഡ് ആ ഫോണിൽ തന്നെ ഉണ്ടെങ്കിൽ മാത്രമേ യുപിഐ ഇടപാടുകൾ നടത്താൻ സാധിക്കൂ. ഇതേ ‘സിം ബൈൻഡിങ്’ സാങ്കേതികവിദ്യ മെസേജിങ് ആപ്പുകളിലും കൊണ്ടുവരാനാണ് നിർദ്ദേശം. അതായത്, ഫോണിൽ നിന്ന് സിം ഊരിമാറ്റിയാൽ ഉടൻ തന്നെ വാട്‌സാപ്പിന്റെയും മറ്റും പ്രവർത്തനം നിലയ്ക്കും.

വാട്‌സാപ്പിനും ടെലിഗ്രാമിനും മാത്രമല്ല ഈ നിയമം ബാധകമാകുക. സ്‌നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, ജോഷ്, അറട്ടൈ തുടങ്ങിയ പ്രമുഖ പ്ലാറ്റ്‌ഫോമുകൾക്കെല്ലാം ഈ നിർദ്ദേശം ലഭിച്ചുകഴിഞ്ഞു. ടെലികോം കമ്പനികളുടെ സംഘടനയായ സിഒഎഐ കുറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണിത്. വരുന്ന ഫെബ്രുവരി 28നകം ഈ സംവിധാനം നിർബന്ധമായും നടപ്പിലാക്കാനാണ് കമ്പനികളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. വാട്‌സാപ്പ് വെബിലും മാറ്റങ്ങൾ വരുന്നുണ്ട്. വെബ് വേർഷനുകൾ ഓരോ 6 മണിക്കൂർ കൂടുമ്പോഴും തനിയെ ലോഗ് ഔട്ട് ആകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!