GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ടാക്സി ഡ്രൈവർമാർ ആശങ്കയിൽ! അബുദാബിയിൽ റോബോ ടാക്സികൾ ഓടി തുടങ്ങി

അബുദാബി– ഡ്രൈവറോ വാഹന വിദഗ്ധനോ ഇല്ലാതെയുള്ള റോബോ ടാക്സികൾ അബുദാബിയിൽ ഓടി തുടങ്ങി. യാസ് ഐലൻഡ്, സാദിയാത്ത് ഐലൻഡ്, അൽ റീം , അൽ മരിയ ഐലൻഡ് എന്നിവിടങ്ങളിലും സായിദ് ഇന്റർനാഷനൽ എയർപോർട്ടിലേക്കും തിരിച്ചുമാണ് ഈ ടാക്സി സേവനം ലഭിക്കുക. വി-റൈഡ്, ഊബർ കമ്പനികളാണ് ഇതിനായി സർവീസ് നടത്തുന്നത്. ഊബർ കംഫർട്ട്, ഊബർ എക്സ്, ഓട്ടോണമസ് എന്നീ ആപ്പുകൾ ഉപയോഗിച്ച് ടാക്സി ബുക്ക് ചെയ്യാം.


യാത്രക്കായുള്ള ലക്ഷ്യസ്ഥാനം പറഞ്ഞുകൊടുത്താൽ കൃത്യമായി എത്തിക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് വഴി യാത്രാക്കൂലിയും നൽകാം. ഡിസംബറിലാണ് വീറൈഡും ഊബറും ചേർന്ന് അബുദാബിയിൽ റോബോ ടാക്സി പരീക്ഷണയോട്ടം തുടങ്ങിയത്. നേരെത്തെ ജൂലൈയിൽ അൽറീം ഐലൻഡിലേക്കും അൽ മരിയ ഐലൻഡിലേക്കും സേവനം ആരംഭിച്ചിരുന്നു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ഈ ടാക്സി സേവനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!