GULF MALAYALAM NEWS

📰 ഏറ്റവും പുതിയ വാർത്തകൾ 💼 പുതിയ ജോലി അവസരങ്ങൾ 📑 വിസ, ഇഖാമ, നിയമ അപ്ഡേറ്റുകൾ 💰 ബിസിനസ് & ഇൻവെസ്റ്റ്മെന്റ് അപ്ഡേറ്റുകൾ

ടൈപ്പ് 1 പ്രമേഹ സഹായ ഫണ്ടിലേക്ക് സൗദി കിരീടാവകാശിയുടെ ഭാര്യ 10 മില്യൺ റിയാൽ സംഭാവന ചെയ്തു

റിയാദ്: സൗദി ഹെൽത്ത് എൻഡോവ്‌മെന്റ് ഫണ്ട് ആരംഭിച്ച ടൈപ്പ് 1 പ്രമേഹ സഹായ ഫണ്ടിലേക്ക് സൗദി കിരീടാവകാശിയുടെ  ഭാര്യ  സാറ ബിൻത് മഷ്ഹൂർ രാജകുമാരി 10 മില്യൺ സൗദി റിയാൽ ഉദാരമായി സംഭാവന ചെയ്തു. എല്ലാ വർഷവും നവംബർ 14 ന് ആചരിക്കുന്ന ലോക പ്രമേഹ ദിനത്തിലായിരുന്നു ഇത്.



ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്ക് ഏറ്റവും പുതിയ പരിചരണവും ചികിത്സയും ലഭ്യമാക്കുക, അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, അവരുടെ കുടുംബങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുക എന്നിവയാണ് ഈ സംഭാവനയുടെ ലക്ഷ്യം. ഏറ്റവും ദുർബലരായ വിഭാഗങ്ങളെ സേവിക്കുന്ന ആരോഗ്യ, ജീവകാരുണ്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിൽ രാജകുമാരിയുടെ മാനുഷിക പങ്കിന്റെ ഭാഗമണീ ഈ ഉദാരമായ സംഭാവന.

രാജകുമാരി സാറാ ബിൻത് മഷ്ഹൂറിന്റെ ഉദാരമായ സംഭാവനയ്ക്ക് ആരോഗ്യമന്ത്രി ഫഹദ് അൽ-ജലാജൽ തന്റെ പേരിലും ഫണ്ടിലെ എല്ലാ അംഗങ്ങളുടെയും പേരിലും  ആത്മാർത്ഥമായ നന്ദിയും കടപ്പാടും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!