തബൂക്ക് – തബൂക്കിലെ മസാജ് സെന്ററില്‍ പൊതുധാര്‍മികതക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്തതിന് പ്രവാസിയെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മസാജ് സെന്ററിനെതിരെ തബൂക്ക് നഗരസഭ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും തബൂക്ക് പോലീസ് അറിയിച്ചു.

