ജിദ്ദ – സൗദിയിലെ മിക്ക പ്രവിശ്യകളിലും നാളെ മുതല്‍ അടുത്ത തിങ്കളാഴ്ച വരെ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി. ബന്ധപ്പെട്ട വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമെന്നും വരും ദിവസങ്ങളിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട് ദേശീയ കാലാവസ്ഥാ കേന്ദ്രം വിശദമായ റിപ്പോര്‍ട്ട് പുറത്തിറക്കുമെന്നും ഹുസൈന്‍ അല്‍ഖഹ്താനി എക്‌സ് പ്ലാറ്റ്ഫോമില്‍ പറഞ്ഞു.

