കുവൈത്ത് സിറ്റി – അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച കേസിൽ സ്നാപ്ചാറ്റ് സെലിബ്രിറ്റിക്ക് കുവൈത്ത് അപ്പീൽ കോടതി 2,000 ദീനാർ പിഴ ചുമത്തി. യുവതിയുടെ ഫോൺ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. മോശം ഉള്ളടക്കം പ്രചരിപ്പിച്ചതിനു പുറമെ, സാമ്പത്തിക നേട്ടത്തിനായി തന്റെ വിമർശകർക്കെതിരെ കേസ് നൽകിയതിനുമാണ് ഇവരെ കോടതി ശിക്ഷിച്ചത്.


