മസ്‌കത്ത്– ഒമാനിലെ മുസാണ്ടം ഉപദ്വീപിന്റെ തെക്ക് ഭാഗത്ത് നേരിയ ഭൂചലനം രേഖപ്പെടുത്തി. ഇന്ന് ഉച്ചക്ക് ശേഷം 4.40നുണ്ടായ ഭൂചലനം 4.6 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റിയറോളജി (എൻസിഎം)യുടെ നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു.

ഒമാനിലെ ഭൂചലനത്തിന്റെ അലയൊലികൾ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കന്നവർക്ക് അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് കാര്യമായ പ്രത്യാഘാതങ്ങളോ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

