ജിദ്ദ തുറമുഖത്ത് ചരക്ക് ലോഡില്‍ ഒളപ്പിച്ച് കടത്താന്‍ ശ്രമിച്ച 53,88,998 ലഹരി ഗുളികകള്‍ പിടികൂടിയതായി അതോറിറ്റി
ജിദ്ദ – ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് തുറമുഖത്ത് വന്‍ മയക്കുമരുന്ന് വേട്ട. ചരക്ക് ലോഡില്‍ ഒളപ്പിച്ച് കടത്താന്‍ ശ്രമിച്ച 53,88,998 ലഹരി ഗുളികകള്‍ സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടിയതായി അതോറിറ്റി വക്താവ് ഹമൂദ് അല്‍ഹര്‍ബി അറിയിച്ചു. കരി ചാക്കുകളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായകളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോളുമായി സഹകരിച്ച് മയക്കുമരുന്ന് സ്വീകരിച്ച മൂന്ന് പേരെ […]

