യുഎഇയിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ബന്ധം നിയന്ത്രിക്കുന്ന നിയമപരമായ കാര്യങ്ങൾ പുറത്തിറക്കി മന്ത്രാലയം
അബുദാബി– യുഎഇയിലെ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെയും തൊഴിലുടമകളുടെയും ബന്ധം നിയന്ത്രിക്കുന്ന നിയമപരമായ കാര്യങ്ങൾ വിശദീകരിച്ച് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുറത്തിറക്കിയതായി അൽബയാൻ പത്രം റിപ്പോർട്ട് ചെയ്തു. തൊഴിൽ നിയമമനുസരിച്ച് യുഎഇയിൽ ഒരു ദിവസത്തെ പരമാവധി പ്രവർത്തന സമയം എട്ട് മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ്. ചില പ്രത്യേക മേഖലകളിൽ നിയമപരമായ പരിധിക്കുള്ളിൽ കൂടുതൽ സമയം ജോലി ചെയ്യാൻ ഇളവുകളുണ്ട്. ഒരു ദിവസം രണ്ട് മണിക്കൂറിൽ കൂടുതൽ ഓവർടൈം ജോലി ചെയ്യാൻ പാടില്ല. മൂന്നാഴ്ച കാലയളവിൽ ആകെ […]













