പത്ത് വർഷത്തിലധികം പഴക്കമുള്ള നിരവധി പേരുടെ ഗതാഗത പിഴകൾ റദ്ദാക്കിയതായി ഷാർജ പോലീസ്
ഷാർജ– പത്ത് വർഷത്തിലധികം പഴക്കമുള്ള നിരവധി പേരുടെ ഗതാഗത പിഴകൾ തീർപ്പാക്കിയതായി ഷാർജ പോലീസ് അറിയിച്ചു. ഇതുവരെ 7,000ത്തിലധികം ട്രാഫിക് പിഴകൾ ഇപ്രകാരം ഒഴിവാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 284 പേർക്കാണ് ഇളവ് ലഭിച്ചത്. എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ തീരുമാനത്തിലുള്ള നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് പിഴകൾ റദ്ദാക്കുന്നത്. പിഴ ഒഴിവാക്കാനുള്ള ഓരോ അപേക്ഷയ്ക്കും 1,000 ദിർഹം ഫീസ് ഈടാക്കും. എന്നാൽ, മാനുഷികപരമായ പരിഗണനയിൽ ചില കേസുകളിൽ ഈ ഫീസിന് ഒഴിവുണ്ട്. വാഹന ഉടമയുടെ മരണം, 10 വർഷമോ അതിലധികമോ കാലയളവിൽ രാജ്യത്ത് […]













