ജിദ്ദ – അടുത്ത തിങ്കാളാഴ്ച സൗദിയില്‍ ഉടനീളം മൊബൈല്‍ ഫോണ്‍ വഴിയുള്ള ഏര്‍ലി വാണിംഗ് സംവിധാനം പരീക്ഷിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. രാജ്യത്തെ എല്ലാ പ്രവിശ്യകളിലും അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കുന്നതിനുള്ള നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്‌ഫോം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്കാണ് പരീക്ഷിക്കുക. ഇതോടൊപ്പം റിയാദ്, തബൂക്ക്, ജിദ്ദ എന്നിവിടങ്ങളില്‍ സ്ഥിര വാണിംഗ് സൈറണുകളും പ്രവര്‍ത്തിപ്പിക്കുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

 
         
                         
                     
                        