ദുബൈ– യുഎഇയിൽ നവംബർ 3ന് ആഘോഷിക്കുന്ന പതാക ദിനത്തിൽ രാജ്യത്തെ പൗരന്മാരും നിവാസികളും സ്ഥാപനങ്ങളും ദേശീയ പതാക ഉയർത്തണമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. രാവിലെ 11 മണിക്കാണ് പതാക ഉയർത്തേണ്ടത്.

ഐക്യഅറബ് എമിറേറ്റ്സിന്റെ മൂല്യങ്ങളോടുള്ള പ്രതിബദ്ധത പുതുക്കുന്നതിന്റെ പ്രതീകമാണ് പതാക ദിനമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ദേശാഭിമാനത്തിന്റെ ആവേശം പരമാവധി ഉയരുന്ന ഈ ദിവസങ്ങളിൽ, യുഎഇയുടെ പതാകകൾ വീടുകളിലുംകടകളിലും റോഡുകളിലും പറക്കും.
പതാക നിറം മങ്ങിയതോ കീറിയതോ അല്ലെന്ന് ഉറപ്പാക്കണം. റോഡുകളുടെ നടുവിൽ പതാക തൂക്കുമ്പോൾ അത് ലംബമായി തൂക്കുകയും ചുവപ്പ് നിറം മുകളിൽ വരികയും വേണം എന്നും നിർദേശം നൽകിയിട്ടുണ്ട്.

