റിയാദ്– 2034 ഫിഫ ലോകകപ്പിന് മുന്നോടിയായി ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ച് സൗദി. ഇതിന്റെ ഭാഗമായി സൗദി നിർമിക്കാൻ ഒരുങ്ങുന്നത് ലോകത്തിലെ ആദ്യ ‘സ്കൈ സ്റ്റേഡിത്തിനാണ്. പൂർണ്ണമായും സൂര്യനും കാറ്റും വഴി ലഭിക്കുന്ന ഊർജത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഡിയം നിർമിക്കുന്നത് നിയോമിലാകും. ഭൂമിയിൽ നിന്ന് ഏകദേശം 350 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന 46,000 ആരാധകർക്കുള്ള ഇരിപ്പിട സൗകര്യമൊരുക്കുന്ന ഈ സ്റ്റേഡിയം 2034 ഫിഫ വേൾഡ് കപ്പിലെ മത്സരങ്ങൾക്കായി ഉപയോഗിക്കാനാണ് പദ്ധതി. റിപ്പോർട്ടുകൾ പ്രകാരം സ്റ്റേഡിയത്തിന്റെ നിർമാണം 2027-ൽ ആരംഭിച്ച് 2032-ൽ പൂർത്തിയാകും.

